Connect with us
48 birthday
top banner (1)

Idukki

വണ്ടിപ്പെരിയാർ പോക്സോ കേസ് അട്ടിമറിക്ക് പിന്നിൽ, പ്രതിയുടെ ഡിവൈഎഫ്ഐ ബന്ധം; പ്രതിപക്ഷ നേതാവ്

Avatar

Published

on

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം കേരളത്തിന്റെ പൊതുമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പീഡനവും കൊലപാതകവും പോസ്റ്റമോർട്ടത്തിൽ തെളിഞ്ഞതാണ്. പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായെത്തി പോലീസ് തെളിവുകൾ ശേഖരിച്ചിട്ടും കേസ് കോടതിയിൽ പരാജയപ്പെട്ടതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാർ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലെ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാൻ കാരണമെന്ന് പൊതുസമൂഹം സംശയിക്കുന്നു. വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതിവിധി കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കേസുകളിൽ സർക്കാരിന് അൽപം പോലും ഗൗരവം ഇല്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്. അപ്പീൽ പോയതുകൊണ്ട് മാത്രം പരിഹാരമാകില്ല. പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് പകൽ പോലെ വ്യക്തമായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം.

Advertisement
inner ad

പ്രോസിക്യൂഷൻ അങ്ങേയറ്റം ദുർബലമായിരുന്നു. പ്രതിക്ക് ഒളിവിൽ പോകുന്നതിനുള്ള സഹായം നൽകിയത് സി.പി.എം പ്രാദേശിക നേതൃത്വമാണെന്ന ആരോപണം നേരത്തേയുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് അടക്കാൻ ശ്രമിച്ചതും കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു. എസ്.സി എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള വകുപ്പ് കൂടി ചേർക്കണമെന്ന പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പോലീസ് അവഗണിച്ചത് ദുരൂഹമാണ്.

പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാതരത്തിലുള്ള പിന്തുണയും നിയമ സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാർ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നിട്ടും ഗൗരവമുള്ള നടപടികൾ ഉണ്ടായില്ലെന്നത് അപലപനീയമാണ്.

Advertisement
inner ad

കുട്ടിയുടെ അമ്മ കോടതി വളപ്പിൽ നീതി തേടി നിലവിളിക്കുമ്പോൾ ആ ശബ്‌ദം കേരളത്തെ ഒന്നാകെ പൊള്ളിക്കുന്നുണ്ട്. മകളെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടിയേ തീരൂ. പൗരപ്രമുഖരുടെ പ്രശ്‌നങ്ങൾ മാത്രം ഇരുന്ന് കേൾക്കുന്ന മുഖ്യമന്ത്രിയും സർക്കാരും ഈ അമ്മയുടെ ചങ്കുപൊട്ടിയുള്ള വേദന കൂടി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad

Idukki

ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷി നെ (40) കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണ് പോലീസുകാരൻ ജീവനൊടുക്കിയതെന്ന് പറയുന്നു.

കഴിഞ്ഞ് കുറച്ചുനാളുകളായി ഈ ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിലായിരുന്നു. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഇയാളുടെ ഫോൺ ഓണാവുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്യുകയുമായിരുന്നു

Advertisement
inner ad

കുമളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Advertisement
inner ad
Continue Reading

Idukki

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരളം

Published

on


കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള സുരക്ഷ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരളം. സുപ്രീംകോടതി മേല്‍നോട്ട സമിതിയുടെ യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.

2011 ലാണ് അവസാനമായി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കിയത്. വീണ്ടും പരിശോധന നടത്തണമെന്ന് 2018ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, തമിഴ്‌നാട് തടസ്സവാദമുന്നയിച്ചതിനാല്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Advertisement
inner ad

സുപ്രീം കോടതി നിര്‍ദേശ പ്രകാരം വ്യാഴാഴ്ച അണക്കെട്ടില്‍ മേല്‍നോട്ട സമിതി സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന നടന്ന യോഗത്തിലാണ് കേരളം സുരക്ഷ പരിശോധന വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, തമിഴ്‌നാട് വീണ്ടും എതിര്‍പ്പ് രേഖപ്പെടുത്തി. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മാത്രമേ സുരക്ഷാ പരിശോധന നടത്താന്‍ സാധിക്കൂ എന്ന നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നത്.

Advertisement
inner ad
Continue Reading

Idukki

രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

Published

on

ഇടുക്കി: ഇടുക്കി പൈനാവിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57), കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്.

Advertisement
inner ad
Continue Reading

Featured