Connect with us
48 birthday
top banner (1)

Cinema

നടി പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച പ്രതി പിടിയിൽ; ഡൽഹിയിൽ പിടിയിലായത് തമിഴ്നാട് സ്വദേശി ഭാഗ്യരാജ്

Avatar

Published

on

തിരുവനന്തപുരം: സിനിമാനടി പ്രവീണയുടെയും മകളുടെയും മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച പ്രതി ഡൽഹിയിൽ പിടിയിലായി. തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെയാണ് (24) തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെക്കാലമായി ഡൽഹിയിൽ സ്ഥിരതാമസക്കാരനാണിയാൾ. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പ്രചരിപ്പിച്ചതിന് 2021 നവംബറിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ചിത്രം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിലാണ് വീണ്ടും അറസ്റ്റ്. നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നുമായിരുന്നു പ്രവീണയടെ പരാതി. സൈബർ സെല്ലിൽ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വർഷമായി ഇയാൾ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു. മകളുടെ ഇൻസ്റ്റാഗ്രാമിൽ കയറി ഫോട്ടോസ് എടുക്കുകയും മകളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്ത് മോശം കുറിപ്പുകൾ എഴുതുന്നുണ്ടെന്നും പ്രവീണ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സഹോദരന്റെ ഭാര്യയുടെ ചിത്രങ്ങളും മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കുന്നുണ്ടെന്നും നാല് തവണ മകൾ പൊലീസിൽ പരാതിപ്പെട്ടെന്നും ഒരു വാർത്താ ചാനലിൽ വെളിപ്പെടുത്തിയതോടെയായിരുന്നു സൈബർ പൊലീസിന്റെ അന്വേഷണം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ജന്മദിന സമ്മാനം: നടന്‍ ടൊവിനോ തോമസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ‘എമ്പുരാന്‍’ ടീം

Published

on


നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനത്തില്‍ ക്യാരകക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ‘എമ്പുരാന്‍’ ടീം. ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ച്ച് അവസാനമാണ് തിയറ്ററിലെത്തുക.

എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറില്‍ പി.കെ. രാംദാസിന്റെ മകനും മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സഹോദരനുമായ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ആദ്യം ഭാഗത്തില്‍ ചെറിയ സ്‌ക്രീന്‍ ടൈമില്‍ ഒരുപാട് കയ്യടികള്‍ നേടിയ കഥാപാത്രമാണ് ടൊവിനോയുടേത്.

Advertisement
inner ad

അതേസമയം എമ്പുരാന്റെ ടീസര്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുന്ന ഒരു അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമയുടെ ടീസര്‍ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ടീസര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവെക്കുന്നുണ്ട്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈര്‍ഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുണ്ട്. മാത്രമല്ല മ്യൂസിക് 21 സെക്കന്റോളം പ്ലേ ചെയ്തിരിക്കുന്നതായും കാണാം. ഇതില്‍ നിന്ന് ടീസറിന് രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുണ്ടാകുമെന്ന നിഗമനത്തിലാണ് പലരും എത്തിയിരിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തും

Published

on


കൊച്ചി: വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം ‘ജനുവരി മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു. ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹര്‍,രഞ്ജി കങ്കോല്‍,അമല്‍ താഹ,ഇന്ദു തമ്പി,രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മ്മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റര്‍-രഞ്ജന്‍ എബ്രഹാം,ഗാനരചന-മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സൈനുദ്ദീന്‍

Advertisement
inner ad

കല-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റര്‍-
സരേഷ് മലയന്‍കണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍-മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്‍ട്രോളര്‍-ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടര്‍-ജയപ്രകാശ് തവനൂര്‍,ഷമീം അഹമ്മദ്

അസിസ്റ്റന്റ് ഡയറക്ടര്‍-റോഷന്‍ പാറക്കാട്,നിര്‍മ്മല്‍ വര്‍ഗ്ഗീസ്,സമര്‍ സിറാജുദിന്‍,കളറിസ്റ്റ്-ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍,സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍,വിഎഫ്എക്‌സ്-സര്‍ജാസ് മുഹമ്മദ്, കൊറിയോഗ്രാഫര്‍-അര്‍ച്ചന മാസ്റ്റര്‍, ആക്ഷന്‍-പിസി സ്റ്റണ്ട്‌സ്,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍-അരുണ്‍ പുഷ്‌കരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്, മാര്‍ക്കറ്റിംഗ്, വിതരണം-വര്‍ണ്ണച്ചിത്ര,പി ആര്‍ ഒ-എ എസ് ദിനേശ്.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Cinema

ജീത്തു ജോസഫ് – ആസിഫ് അലി – അപർണ്ണ ബാലമുരളി ചിത്രം “മിറാഷ്” ആരംഭിച്ചു

Published

on

ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”മിറാഷ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു.

ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രവും ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിംഗ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർ വൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്രീന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ,  പി ആർ ഒ:  വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്.

Advertisement
inner ad
Continue Reading

Featured