Connect with us
inner ad

Featured

പുകവലിച്ചെന്ന് ആരോപണം; അധ്യാപകർ ക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥി മരിച്ചു

Avatar

Published

on

പട്ന: പുക വലിച്ചെന്നാരോപിച്ച് അധ്യാപകർ ക്രൂരമായി മർദ്ദിച്ച വിദ്യാർഥി മരിച്ചു. ബജ്‌രംഗി കുമാർ എന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം പാലത്തിന് ചുവട്ടിലിരുന്ന് കുട്ടി പുകവലിച്ചെന്നാരോപിച്ചാണ് ബെൽറ്റുപയോ​ഗിച്ച് അധ്യാപകർ കൂട്ടമായി പരസ്യമായി തല്ലിയത്. തന്റെ അമ്മയുടെ മൊബൈൽ ഫോൺ റിപ്പയറിംഗ് കടയിൽ നിന്ന് തിരികെ വാങ്ങി വരുകയായിരുന്നു കുട്ടി. ഇതിനിടെ ഹാർദിയ പാലത്തിനടിയിൽ സുഹൃത്തുക്കളോടൊപ്പം പുക വലിക്കുന്ന അധ്യാപകർ കണ്ടെന്ന് പറഞ്ഞു.

മധുബൻ റൈസിംഗ് സ്റ്റാർ പ്രെപ്പ് സ്‌കൂൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയാണ് കുട്ടി. റസിഡൻഷ്യൽ സ്‌കൂളിന്റെ ചെയർമാൻ വിജയ് കുമാർ യാദവാണ് കുട്ടിയെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയത്. ഇയാളാണ് കുട്ടി പുകവലിക്കുന്നത് കണ്ടത്. കുട്ടിയുടെ ബന്ധുവായ സ്‌കൂളിലെ ഒരു അധ്യാപികയും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ചെയർമാൻ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തുകയും കുട്ടിയെ സ്‌കൂൾ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ച് മറ്റ് അധ്യാപകരോടൊപ്പം ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് ബജ്‌റംഗിയുടെ അമ്മയും സഹോദരിയും ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അടിയേറ്റ അബോധാവസ്ഥയിലായ കുട്ടിയെ മധുബനിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും അവിടെനിന്ന് മുസാഫർപൂരിലേക്ക് റഫർ ചെയ്തു.ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവമുണ്ടായിരുന്നെന്നും ഇവർ ആരോപിച്ചു. അതേസമയം, സ്‌കൂൾ ചെയർമാൻ കുടുംബത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും പുകവലിച്ചത് വീട്ടുകാരറിയുമെന്ന് ഭയന്ന് വിഷം കഴിച്ചതാകാമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. രണ്ട് മാസം മുമ്പാണ് ബജ്റംഗി സ്കൂളിലെ ഹോസ്റ്റലിൽ പ്രവേശനം നേടിയത്, വേനൽക്കാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സ്‌കൂൾ സീൽ ചെയ്തതായും പൊലീസ് അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

ഇന്ദിരയായി തിളങ്ങി അജിത ശിവപ്രസാദ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

Published

on

ആദർശ് മുക്കട

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമായിരുന്ന ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള അജിത ശിവപ്രസാദ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൗതുക കാഴ്ചയാണ്. എറണാകുളം വെണ്ണല സ്വദേശിയാണ് അജിത ശിവപ്രസാദ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു അജിത. അങ്ങനെയിരിക്കെ ഒരു വഴിപാടിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അതിനുശേഷം ഇൻസ്റ്റഗ്രാമിലും മറ്റും റീലുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള കാര്യം കമന്റുകളായി രേഖപ്പെടുത്തിയത്. ആദ്യമൊന്നും വലിയ കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് കമന്റുകളുടെയും അത്തരം അഭിപ്രായങ്ങളുടെയും എണ്ണം വർദ്ധിച്ചുവന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇന്ദിരാഗാന്ധി മുമ്പ് നടത്തിയ ഒരു പ്രസംഗം അജിത റീലായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ വളരെ വേഗത്തിൽ വൈറൽ ആകുകയായിരുന്നു. മികച്ച പ്രതികരണങ്ങൾ വന്നതോടെ വീണ്ടും സമാനമായ റീലുകൾ വീണ്ടും ചെയ്തു. ചെറുപ്പം മുതൽക്കേ തനിക്ക് ഇന്ദിരാ ഗാന്ധിയെ ഇഷ്ടമായിരുന്നുവെന്നും പിന്നീട് കൂടുതൽ ശ്രമിച്ചെന്നും ഇപ്പോൾ ജീവനുതുല്യം ഇഷ്ടപ്പെടുന്നുവെന്നും അജിത പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം അജിത

‘ഞാൻ ജനിച്ചതും വളർന്നതും കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽക്കേ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും ശ്രദ്ധാപൂർവ്വം വീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ന് മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. അത്തരം ആശയധാരകളെ മുറുകെപ്പിടിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധി. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണുവാൻ കഴിഞ്ഞ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നായി കരുതുന്നു. ‘പ്രിയങ്ക ഗാന്ധിയെ കണ്ട നിമിഷം സന്തോഷം കൊണ്ട് സംസാരിക്കുവാൻ വാക്കുകൾ പോലും കിട്ടുന്നില്ലായിരുന്നു. പ്രിയങ്ക തന്നെ ചേർത്തുപിടിച്ച് തന്റെ മുടിയെ പറ്റി പറഞ്ഞത് വളരെ സന്തോഷം സമ്മാനിച്ചു. പാലക്കാട് വച്ച് രാഹുൽഗാന്ധിയെ കണ്ടപ്പോഴും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമാണ് അജിത. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനുവേണ്ടിയും പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടിയും അജിത പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് ശിവപ്രസാദിന്റെയും മക്കളായ ആദിത്തിന്റെയും അർജുന്റെയും നിറഞ്ഞ പ്രോത്സാഹനത്തെ പറ്റിയും അജിത പറയുന്നു.

രാഹുൽ ഗാന്ധിയ്ക്കൊപ്പം അജിത
Continue Reading

Featured

സൈബർ ആക്രമണം: മലക്കം മറിഞ്ഞ് കെ കെ ശൈലജ

Published

on

വടകര: സൈബർ ആക്രമണ ആരോപണത്തിൽ മലക്കം മറിഞ്ഞ് സിപിഎം നേതാവും വടകര എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ അറിവോടെ തന്റെ ചിത്രം ചേർത്തുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു കെ കെ ശൈലജയുടെ ആദ്യ ആരോപണം. എന്നാൽ ഇപ്പോൾ അത്തരത്തിൽ വീഡിയോ ദൃശ്യങ്ങൾ ഉള്ളതായി താൻ പറഞ്ഞിട്ടില്ല എന്നാണ് ശൈലജ പറഞ്ഞിരിക്കുന്നത്.

Continue Reading

Featured

സൈബർ കുറ്റകൃത്യങ്ങൾക്ക എതിരെ നടപടി വേണം: കെ കെ രമ എംഎൽഎ

Published

on

കുറ്റ്യാടി: വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനും യു ഡി എഫിന്റെ വനിതനേതാക്കൾക്കും എതിരെ സി പി എം നടത്തുന്ന നീചമായ പ്രചാരണങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീ കരി ക്കണമെന്ന് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു. ഇടതു സൈബർ പ്രചാർണം സകല മര്യാദകളും ലംഘിക്കുകയാണ്. വ്യാജ വീഡിയോകൾ നിർമിച്ചും പൊതുമണ്ഡലത്തിൽ അസഭ്യം പറഞ്ഞും അവർ വിലസുകയാണ്. അവർക്കെതിരെ നൽകുന്ന പരാതികൾ പോലീസ് പരിഗണിക്കുന്നേ ഇല്ല. ഇവർക്കെതിരെ വിധിയെഴുതാൻ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത്‌ 79ആം ബൂത്ത്‌ യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ. സി വി മൊയ്‌തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസിഡന്റ്‌ സബിത മണക്കുനി, വി പി മൊയ്‌തു, എ കെ വിജീഷ്, എ സി മജീദ്. കെ പി മജീദ്. പി പി ആലിക്കുട്ടി, ടി എം അമ്മദ്, കെ സി നൗഷാദ്, പി സുബൈർ, സന്ധ്യ കരണ്ടോട്, എസ് ജെ സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured