Connect with us
inner ad

crime

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ

Avatar

Published

on

പാലക്കാട്: ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ലഹരിക്കേസിൽ പാലക്കാട് എക്സൈസ് അറസ്റ്റ് ചെയ്ത ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ജ്യോതി പറഞ്ഞു. ഇന്നലെയാണ് രണ്ടു കിലോ ഹഷീഷുമായി ഇയാളെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്. ഇന്ന് രാവിലെ എഴു മണിയോടെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിൽ ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷോജോയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അതേസമയം എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഷോജോയുടെ ഭാര്യ ജ്യോതി രംഗത്തെത്തി. ഭർത്താവിനെ എക്സൈസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചു കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ജ്യോതി പറഞ്ഞു. കുറ്റം സമ്മതിച്ചയാൾ ആത്മഹത്യ ചെയ്തുവെന്ന് കരുതുന്നില്ല. ആരോ മനപ്പൂർവ്വം കേസിൽ ഉൾപ്പെടുത്തിയതാണ്. ഷോജോ ഇതുവരെ ഇത്തരമൊരു കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഭാര്യ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

crime

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം

Published

on

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിൽ ടി ടി ഇ യുടെ കണ്ണിന് സമീപം പരിക്കേറ്റു. ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി മാത്രമല്ല ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. തുടർന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് അടിച്ചത്. ഇതിന് പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്.

Continue Reading

Alappuzha

ആലപ്പുഴയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം

Published

on

മാന്നാര്‍: പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിൽ കുത്തി തുറന്ന് മോഷണം നടന്നു. ക്ഷേത്രം ഓഫീസിൽ നിന്ന് 35,000 രൂപയോളം പ്രതികൾ മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കുമിടയിലുമാണ് മോഷണം നടന്നത്. സംഭവത്തിൽ മാന്നാര്‍ പൊലിസ് അന്വേഷണം തുടങ്ങി. രാവിലെ 10 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫീസ് മുറി കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്, തുടർന്ന്അകത്തു കയറി പരിശോധിച്ചപ്പോള്‍ അലമാരയും അതിനുള്ളിലെ ലോക്കറും തുറന്ന നിലയിലായിരുന്നു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കളളന്‍ കൊണ്ടുപോയത്. മറ്റൊരു ലോക്കറില്‍ സ്വര്‍ണ്ണം സൂഷിച്ചിരുന്നെങ്കിലും അതു നഷ്ടപ്പെട്ടിട്ടില്ല. നാണയ തുട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗും കളളന്‍ എടുത്തില്ല. പാവുക്കര 2295ാം നമ്ബര്‍ എന്‍എസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.ആലപ്പുഴയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരായ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മോഷണം നടന്ന ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി.

Continue Reading

crime

വെറും 3 രൂപയിൽ തുടങ്ങിയ തർക്കം; വയോധികനെ സ്വകാര്യ ബസില്‍നിന്നും ചവിട്ടി റോഡിലിട്ട് കണ്ടക്ടർ

Published

on

തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോടിൽ സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രനാണ് (68) പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ അവസാനിച്ചത്. വെറും മൂന്നു രൂപയെ ചൊല്ലുള്ള തർക്കമാണ് വലിയ അപകടത്തിൽ കലാശിച്ചത്. യാത്രക്കാരന്റെ പ്രായം പോലും നോക്കാതെയാണ് കണ്ടക്ടർ അതിക്രൂരമായി പെരുമാറിയത്. പുത്തന്‍തോട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടറായ ചേര്‍പ്പ് ഊരകം സ്വദേശി രതീഷ് ചവിട്ടുകയായിരുന്നു. തുടര്‍ന്ന് പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയും നാട്ടുകാർ പവിത്രനെ അടുത്തുള്ള മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured