രോഹിണി കോടതി സ്ഫോടനം: പ്രതിരോധ ശാസ്ത്രജ്ഞൻ ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയിൽ

ന്യൂഡൽഹി: രോഹിണി കോടതിയിൽ നടത്തിയ സ്ഫോടനത്തിന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഡിആർഡിഒ സീനിയർ ശാസ്ത്രജ്ഞൻ ഭരത് ഭൂഷൻ കത്താരിയ ആത്ഹത്യക്കു ശ്രമിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് സാനിറ്റൈസർ കഴിച്ചാണു ജീവനൊടുക്കാൻ തീരുമാനിച്ചത്. അന്നനാളത്തിനു ​ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലും പിന്നീട് എയിംസിലും പ്രവേശിപ്പിച്ചു. കത്താരിയ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ് ഇയാളെ സാനിറ്റൈസർ കുടിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്.
തന്റെ അയൽവാസിയായ അഭിഭാഷകനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെ കത്താരിയ കോടതിക്കുള്ളിൽ അത്യു​ഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ വച്ചു എന്നാണ് കേസ്. IED സ്ഫോടക ശേഖരം ടിഫിൻ ബോക്സിൽ ഒളിപ്പിച്ചു കോടതിവളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാൾക്ക് ശത്രുതയുള്ള അഭിഭാഷകന്റെ കൈകളിലെത്തിച്ചു വിദൂര നിയമന്ത്രണത്തോടെ പൊട്ടിക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, ആസൂത്രണത്തിലെ പാളിച്ച മൂലം സ്ഫോടനം മറ്റൊരുവിധത്തിലാണ് സംഭവിച്ചത്. കോടതിക്കുള്ളിൽ നടന്ന സ്ഫോടനത്തിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പരുക്കേറ്റിരുന്നു.

Related posts

Leave a Comment