കൊടി സുനിയും ഷാഫിയും സഹായിച്ചുവെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി

കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും കവര്‍ച്ച നടത്താന്‍ ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും സഹായിച്ചുവെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അര്‍ജുന്‍ വ്യക്തമാക്കിയത്. ഇരുവര്‍ക്കും തക്കതായ പ്രതിഫലം നല്‍കി. ഒളിവില്‍ കഴിയാന്‍ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അര്‍ജുന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച്‌ കവര്‍ച്ച നടത്തുന്ന ക്രിമിനല്‍ സംഘ നേതാവായ അര്‍ജുന്‍ ആയങ്കി പിന്നീടാണ് സ്വന്തമായി സ്വര്‍ണക്കടത്തിലേക്ക് നീങ്ങിയത്. ഇത്തരം ഇടപാടുകളില്‍ ഇയാള്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സഹായം ലഭിച്ചതായി സൂചനയുണ്ട്.

Related posts

Leave a Comment