കളമശ്ശേരിയിൽ മണ്ണിനടിയിൽപ്പെട്ട് ലോറി ഡ്രൈവർ മരിച്ചു

കൊച്ചി: കളമശ്ശേരിയിൽ മണ്ണിനടിയിൽപ്പെട്ട് ലോറി ഡ്രൈവർ മരിച്ചു. ലോറിനിർത്തി പുറത്തിറങ്ങിയ ഉടൻ മണ്ണിടിയുകയായിരുന്നു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജ് (65) ആണ് മരിച്ചത്. മണ്ണിനടയിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ലോറി നിർത്തി പുറത്ത് നിൽക്കുമ്പോൾ മണ്ണിടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. ദേശീയപാതക്ക് സമീപമാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. നിരവധി വാഹനങ്ങൾ കടന്നുപോവുന്ന വഴിയായതിനാൽ പൊലീസ് ഇവിടെ ബാരിക്കേഡ് കൊണ്ട് അടച്ചിട്ടുണ്ട്. മതിൽ മുഴുവൻ കനത്ത മഴയിൽ നനഞ്ഞ് കുതിർന്നിരിക്കുകയാണ്. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊലീസ് ഇവിടെ നിർത്തിയിട്ട് വാഹനങ്ങൾ മാറ്റി.

Related posts

Leave a Comment