കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം: കിണറില്‍ കുടുങ്ങിയ മൂന്നു പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കൊല്ലം: കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം: കിണറില്‍ കുടുങ്ങിയ മൂന്നു പേര്‍ മരിച്ചു.ഒരാളുടെ നില ഗുരുതരമായി തുടരുന്നു.കൊല്ലം പെരുമ്ബുഴ കോവില്‍മുക്കിലാണ്​ ദാരുണമായ അപകടം. സോമരാജന്‍, രാജന്‍, മനോജ്, വാവ എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്​സ്​ ഉദ്യേഗസ്​ഥന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും തൊഴിലാളികളെയും ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു .75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണര്‍ വൃത്തിയാക്കാന്‍ ആദ്യം രണ്ട്​ തൊഴിലാളികളാണ്​ ഇറങ്ങിയത്​. ഇവര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്​ രക്ഷിക്കാനായി ഇറങ്ങിയതാണ്​ മറ്റു തൊഴിലാളികള്‍. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന്​ സ്​ഥലത്തെത്തിയ ഫയര്‍ഫോഴ്​സാണ്​ തൊളിലാളികളെ പുറത്തെത്തിച്ചത്​. പുറത്തെത്തിക്കു​േമ്ബാള്‍ തൊഴിലാളികളെല്ലാം അബോധാവസ്​ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഒരു ഫയര്‍ഫോഴ്​സ്​ ഉദ്യേഗസ്​ഥനും കരക്കെത്തിയ ശേഷം കുഴഞ്ഞുവീണിരുന്നു.

Related posts

Leave a Comment