Connect with us
inner ad

National

ഒഡിഷയിലുണ്ടായ ബസപകടത്തിൽ പന്ത്രണ്ട് മരണം

Avatar

Published

on

ഒഡിഷ: ഒഡിഷയിലുണ്ടായ ബസപകടത്തിൽ നാല് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 12 പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടം നടന്നത്. രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡിഷ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസും സ്വകാര്യ ബസും തമ്മിലാണ് കൂട്ടി ഇടിച്ചത്.ഗഞ്ചം സ്വദേശികളായ രമേഷ് പ്രധാൻ (62), സീതാറാം പ്രധാൻ (60), സഞ്ജയ് മെദിൻ റേ (50), ത്രിപതി പ്രധാൻ, ആയുഷ്, സംഗീത ദകുവ (25), സുഗ്യാനി (27), സിബാനി പ്രധാൻ (27), ലിതു നായക് (40), ദേബൻസു പ്രധാൻ (2 വയസ്), അലോക് പ്രധാൻ (14), സുവേന്ദു പ്രധാൻ (32) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ എല്ലാ യാത്രക്കാരെയും ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ജാതി സെൻസസ് ജീവിത ലക്ഷ്യം;’ രാഹുൽ ഗാന്ധി

Published

on

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും അവസാനത്തേതാണ് ജാതി സെൻസസെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കോൺഗ്രസ് തെരഞ്ഞെടുപ്പ് പത്രികയിൽ മുന്നോട്ടുവെച്ച ജാതി സെൻസസ്, മോദി അടക്കമുള്ള ബിജെപി നേതാക്കൾ വിവാദമാക്കിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. ദളിത്, ഒബിസി മറ്റ് പിന്നോക്ക വിഭാഗകക്കാർ ഉൾപ്പെടെ രാജ്യത്തെ 90% ആളുകളും അനീതി നേരിടുന്നു. അതിസമ്പന്നരെ സഹായിക്കാൻ മോദി നൽകിയ പണത്തിലെ ചെറിയൊരു പങ്ക് സാധാരണക്കാരായ ആളുകൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമാണെന്നും ആർക്കും അത് തടയാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്, രാജ്യസ്നേഹിയെന്ന് അവകാശപ്പെടുന്നവർ എക്സറെയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

മാപ്പപേക്ഷ; പരസ്യം നൽകി പതഞ്‌ജലി

Published

on

സുപ്രീം കോടതി നിർദേശത്തിനു പിന്നാലെ മാപ്പപേക്ഷയുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്നത്തെ പത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്. പതഞ്ജലി ഉൽപനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം വലുതായാണ് നൽകിയിരിക്കുന്നത്. പരസ്യം ചെറുതായി നൽകരുതെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണ് വലുതായി പരസ്യം നൽകിയിരിക്കുന്നത്.

പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലിയുടെ പേരിലുമാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരം തെറ്റ് ഇനി ആവർത്തിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ. ദിവസം നൽകിയ പരസ്യങ്ങൾ മൈക്രോസ്കോപ്പ് വെച്ച് നോക്കണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പതഞ്‌ജലി പരസ്യങ്ങൾക്ക് നൽകുന്ന വലുപ്പത്തിലാണോ മാപ്പപേക്ഷ നൽകിയതെന്നും പരസ്യത്തിന്റെ കോപ്പി ഹാജരാക്കാത്തതിനെയും കോടതി ശകാരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ പത്രങ്ങളിൾ വലുപ്പത്തിലുള്ള പരസ്യം നൽകിയിരിയ്ക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ഐഡി കാർഡ് കയ്യിലില്ലേ ? ഈ രേഖകൾ മതിയാകും; തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

തിരുവനന്തപുരം: ഏപ്രിൽ 26 ന് ലോക് സഭ തെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ ഈ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള ചുവടെ പറയുന്ന ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാനൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വോട്ടർ ഐഡി കാർഡിന് പകരം ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ;

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആധാർ കാർഡ്

പാൻ കാർഡ്

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇന്ത്യൻ പാസ്പോർട്ട്

ഡ്രൈവിംഗ് ലൈസൻസ്

Advertisement
1000x200 PX MALAYALI DCTR MDX-02-02

എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)

ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ

Advertisement
1000x200 PX MALAYALI DCTR MDX-02-02

തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്

Advertisement
1000x200 PX MALAYALI DCTR MDX-02-02

പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ

ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured