Connect with us
48 birthday
top banner (1)

Kerala

ലിഫ്റ്റ് തകർന്ന് വീണ് ആശുപത്രി ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

Avatar

Published

on

കൊച്ചി: എറണാകുളം സ്വകാര്യ ആയുർവേദ ആശുപത്രിയുടെ ലിഫ്റ്റ് തകർന്ന് വീണ് ആശുപത്രി ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്. തൈക്കൂടത്തെ സൂര്യസരസ് ആയുർവേദ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തകർന്ന ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ലൈസൻസ് ലഭിച്ചിരുന്നില്ലെന്നും സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Published

on

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

Advertisement
inner ad
Continue Reading

Ernakulam

കൊച്ചിയിൽ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

Published

on

കൊച്ചി: കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ്(23) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ മരിക്കുന്നു എന്നെഴുതിയ പേപ്പറാണ് മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തത്. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകും

Continue Reading

Kerala

കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

Published

on

കോട്ടയം: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് അംഗം യുഡിഎഫ് വോട്ട് ചെയ്തത്തോടെയാണ് നറുക്കെടുപ്പുലേക്ക് പോയത്. കോൺഗ്രസിന്റെ അമ്പിളി മാത്യു ആണ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

Featured