ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ അപകടം ഹൃദയഭേദകമെന്ന് എം കെ സ്റ്റാലിൻ. തമിഴ്നാട് വനംമന്ത്രി കെ രാമചന്ദ്രൻ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. മുംബൈയിലെ ഔദ്യോഗിക പരിപാടികൾ രാഷ്ട്രപതിയും പിൻവലിച്ചു. കൂടാതെ പ്രധാമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് വൈകിട്ട് 6.30 സുരക്ഷാകാര്യങ്ങൾക്കായുള്ള യോഗം നടക്കും. പ്രധാമന്ത്രിയുടെ സഹപ്രവർത്തകരും സേന മേധാവിമാരും പങ്കെടുക്കും.
അപകടം ഹൃദയഭേദകമെന്ന് എം കെ സ്റ്റാലിൻ
