മിസ് കേരള, റണ്ണർ അപ്പ് യുവതികളുടെ അപകടമരണം, ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യും

കൊച്ചി: മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് കൂടുതൽ പേരേ ചോദ്യം ചെയ്യാനൊരുങ്ങുന്നു. കൊച്ചിയിലെ ഒരു ഡിജെ പാർട്ടി സംഘത്തെക്കുറിച്ചും പാർട്ടി നടന്ന ഹോട്ടലും കേന്ദ്രീകരിച്ചാണ് അന്വേഷണം. മരിക്കുന്നതിനു തൊട്ടു മുൻപ് ഇവർ ഒരു ഡിജെ പാർട്ടിയിൽ പങ്കെടുത്തതിനു പൊലീസിനു തെളിവി ലഭിച്ചു. എന്നാൽ അതിനു വേദിയായ ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങൾ പിന്നീടു നശിപ്പിക്കപ്പെട്ടതായി പൊലീസ് പറയുന്നു. അപകടം നടക്കുന്നതിനു മുൻപ്, ഹോട്ടലിൽ നിന്ന് ഒരു ആഡംബര കാർ ഇവരെ പിന്തുടർന്നു എന്നും വിവരമുണ്ട്.
ഫോർട്ട് കൊച്ചി നമ്പ‍ർ 18 ഹോട്ടലിൻറെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ‍ഡി ജെ പാർടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആൻസി കബീറുൾപ്പെടെയുളളവർ അപകടത്തിൽപ്പെട്ടത്. ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ‍ഡിസ്ക് നീക്കം ചെയ്തതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.
മൂന്ന് പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. മരണത്തിന് മുമ്പ‍ുളള മണിക്കൂറുകളിൽ ഇവർ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടെയാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ നീക്കങ്ങളുണ്ടായത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നമ്പ‍ർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ആരോ മനപൂ‍ർവം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു. തുടർന്നാണ് ഉടമ റോയിയെ ചോദ്യം ചെയ്യുന്നത്.
അപകടം നടന്നതിൻറെ തൊട്ടടുടത്തദിവസം ഹാർഡ് ഡിസ്ക് നീക്കം ചെയ്തതായി ചോദ്യം ചെയ്യലിൽ ഹോട്ടൽ ജീവനക്കാ‍ർ മൊഴി നൽകി. ഹോട്ടൽ മാനേജ് മെൻറ് പറഞ്ഞിട്ടാണ് ടെക്നീഷ്യൻറെ സഹായത്തോടെ ഹാർഡ് ഡിസ്കുകൾ നീക്കിയതെന്നാണ് ഇവ‍ർ പറഞ്ഞിരിക്കുന്നത്. ഇതിനായി നോട്ടീസ് നൽകും. നമ്പ‍ർ 18 ഹോട്ടലിലും ഉടമയായ റോയിയുടെ കൊച്ചി കണ്ണങ്കാട്ടെ വീട്ടിലും പൊലീസ് ഹാ‍‍ർഡ് ഡിസ്കിനായി പരിശോധന നടത്തിയിരുന്നു. മിസ് കേരളയടക്കം പങ്കെടുത്ത ഡി ജെ പാർട്ടിയുടെയും തൊട്ടടുത്ത ഇടനാഴിയിലേയും ദൃശ്യങ്ങളാണ് സംഭവത്തിന് തൊട്ടുപിന്നാലെ അപ്രത്യക്ഷമായത്. ഇതിൽ ദുരൂഹതയുണ്ട്.

Related posts

Leave a Comment