വര്‍ഗ്ഗ വഞ്ചകരെ സ്വീകരിക്കുന്നത് സി പി എം ന്റെ അപചയം :കൊടിക്കുന്നില്‍ സുരേഷ് എം പി.

കൊല്ലം: ഇന്നലെകളില്‍ സി പി എം നെയും, സി പി എം നേതാക്കളെയും വിമര്‍ശിച്ചിട്ട് കോണ്‍ഗ്രസ് വിട്ടുചെല്ലുന്ന വര്‍ഗ്ഗ വഞ്ചകരെ സ്വീകരിക്കുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള സി പി എം നേതാക്കള്‍ എ കെ ജി സെന്ററില്‍ സ്വീകരിക്കുമ്പോള്‍ സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അപചയമാണ് വെളിവാകുന്നതെന്ന് കെ പി സി സി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി. നിരവധി വര്‍ഷങ്ങളായി സി പി എം ല്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന് എ കെ ജി സെന്ററില്‍ പ്രവേശനം പോലും ഇല്ലെന്നിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തിട്ട് പോകുന്ന പാഴ്‌വസ്തുക്കളായ  നേതാക്കളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുന്ന സി പി എം നേതൃത്വം കാലചക്രം തിരിയുമ്പോള്‍ ദു:ഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാതലത്തില്‍ സമ്പൂര്‍ണമായ അഴിച്ച്പണി നടത്തി പാര്‍ട്ടിയെ ബൂത്ത്തലം മുതല്‍ ശക്തിപ്പെടുത്തുമെന്നും ഐക്യത്തിന്റെ പാതയിലൂടെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകുമെന്നും കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരന്‍, എഴുകോണ്‍ നാരായണന്‍, മോഹന്‍ ശങ്കര്‍, എ ഷാനവാസ്ഖാന്‍, എം എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, ജി പ്രതാപവര്‍മ്മതമ്പാന്‍, പുനലൂര്‍ മധു, ഭാരതീപുരം ശശി, കെ ബേബിസണ്‍, പി ജര്‍മ്മിയാസ്, സൂരജ് രവി, ബിന്ദുജയന്‍, നടുക്കുന്നില്‍ വിജയന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ആര്‍ രാജശേഖരന്‍, സൈമണ്‍ അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രന്‍ സ്വാഗതവും, ജന. സെക്രട്ടറി മുനമ്പത്ത് വഹാബ് നന്ദിയും പറഞ്ഞു.

FacebookTwitterEmailWhatsAppCopy Link

Related posts

Leave a Comment