അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ(എ.പി.സി.സി.എം) ; ഡോ.പി.എസ് ഷാജഹാൻ പ്രസിഡണ്ട് , ഡോ.ബി. ജയപ്രകാശ് സെക്രട്ടറി

ശ്വാസകോശ വിദഗ്ധരുടെ സംഘടന അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ (എ.പി.സി.സി.എം) ദേശിയ പ്രസിഡണ്ടായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ.പി.എസ്. ഷാജഹാനും സെക്രട്ടറിയായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ.ബി. ജയപ്രകാശും പൾമോ കോൺ 2021 ദേശീയ സമ്മേളനത്തിൽ വെച്ചു സ്ഥാനമേറ്റു.

ആരോഗ്യ മേഖലയിലെ അനാരോഗ്യ പ്രവണതകൾക്കെതിരേ ശക്തമായി നിലകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ അവബോധം വളർത്തുന്നതിനായി പൊതുജനത്തിനായി ബോധവൽക്കരണ ക്ലാസുകൾ , സെമിനാറുകൾ തുടങ്ങിയ പരിപാടികൾ വിപുലമായ രീതിയിൽ നടത്താൻ സംഘടന ലക്ഷ്യമിടുന്നു. അതിനായി അടുത്ത ഒരു വർഷം ശ്വാസകോശാരോഗ്യ വർഷമായി ആചരിക്കുമെന്ന് ഡോ.ഷാജഹാനും, ഡോ.ജയപ്രകാശും അറിയിച്ചു.

മറ്റു ഭാരവാഹികൾ ഡോ. കുര്യൻ ഉമ്മൻ (നിയുക്ത പ്രസിഡണ്ട് ) , ഡോ. ഡേവിസ് പോൾ (വൈസ് പ്രസിഡണ്ട് ), ഡോ. കിരൺ വിഷ്ണു നാരായൺ (ജോയിന്റ് സെക്രട്ടറി ), ഡോ. വിപിൻ വർക്കി ( ട്രഷറർ), ഡോ.പി.വേണുഗോപാൽ ( എഡിറ്റർ).

Related posts

Leave a Comment