‘ഹോം’ ബോളിവുഡിലേക്ക്‌; ഹിന്ദി റീമേക്കുമായി അബൻടൻഷ്യയും ഫ്രൈഡേ ഫിലിം ഹൗസും

ഇന്ദ്രൻസ് പ്രധാനവേഷത്തിലെത്തിയ ചിത്രം ‘ഹോം’ ഹിന്ദിയിൽ റീമേക്കിനൊരുങ്ങുന്നു. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിംസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം.

വിദ്യാബാലൻ നായികയായ ഷെർണി, ശകുന്തള ദേവി, എയർലിഫ്റ്റ്, ടോയ്‌ലറ്റ് ഏക് പ്രേം കഥ, ഷെഫ്, നൂർ, ബ്രീത്, ബ്രീത് ഇൻടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങളും സീരീസുകളും നിർമിച്ചത് അബൻടൻഷ്യ എന്റർടെയ്ൻമെന്റ് ആണ്. വിജയ് ബാബു നിർമിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനിയാണ്.

ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്‌ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് റോജിൻ തോമസാണ്. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽനിന്നു ലഭിച്ചതും.

Related posts

Leave a Comment