അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലുള്ള മലയാളി ഡ്രൈവർ രഞ്ജിത്ത് സോമരാജന് 20 മില്ല്യൺ ദിർഹം (ഏകദേശം 40 കോടിരൂപ) നേടി.

സോമരാജനും, ഭാര്യ സഞ്ജിവനി പെരേരയും, മകൻ നിരഞ്ജനും ഹത്തയിൽ നിന്ന് മടങ്ങുകയായിരുന്ന വഴിക്ക് റാസ് അൽ ഖോറിലെ ഒരു ട്രാഫിക് സിഗ്നലിൽ നിൽക്കുമ്പോൾ ആണ്, രണ്ടാമത്തെയും മൂന്നാമത്തെയും സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും സമ്മനങ്ങളിൽ എല്ലായ്പ്പോഴും പ്രതീക്ഷ പുലർത്തിയിരുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള 37 കാരനായ മലയാളി ഡ്രൈവർക്ക് നിരാശ നൽകിയ മത്സരഫലമായിരുന്നു ആദ്യത്തേ രണ്ടും മൂന്നും ഫലങ്ങൾ.

ഇത്തവണ രണ്ടും മൂന്നും സമ്മാനങ്ങൾ 3 മില്യൺ ദിർഹവും, 1 മില്യൺ ദിർഹവുമായിരുന്നു. തത്സമയം മത്സരപരിപാടി പിന്തുടർന്നിരുന്ന സോമരാജന്റെ എട്ടുവയസ്സുള്ള മകനാണ് സന്തോഷത്തോടെ അച്ഛന് ലോട്ടറി അടിച്ച വിവരം പറയുന്നത് ( ടിക്കറ്റ് നമ്പർ (349886).

2008 മുതൽ ദുബൈയിൽ, ടാക്സിയിലും വിവിധ കമ്പനികളിലും ഡ്രൈവറായി ജോലി ചെയ്തുവരുകയാണ് സോമരാജൻ. എന്നാൽ ഒരു പുതിയ കമ്പനിയിൽ ഡ്രൈവർ-കം-പി.ആർ.ആയി 3500 ദിർഹത്തിന് പുതിയ ജോലി കണ്ടത്തി, അടുത്ത മാസം മുതൽ അവിടേക്ക് മാറാനിരിക്കുകയായിരുന്നു. ഭാര്യ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു.

സോമരാജനും മറ്റ്‌ ഒമ്പത് പേരടങ്ങുന്ന സുഹൃത്തുക്കളും ചേർന്ന് എടുത്ത ടിക്കറ്റാണ് കഴിഞ്ഞ ദിവസം അടിച്ചത് . ഈ തുക ഇവർ ഒമ്പതു പേരും തുല്യമായി പങ്കിടും.

പത്തുപേരും ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഒരു ഹോട്ടലിന്റെ വാലറ്റ് പാർക്കിംഗിലാണ് ഇവർ ജോലി ചെയ്യുന്നത്. ” രണ്ട് ടിക്കറ്റ് ന് ഒരു ടിക്കറ്റ് സൗജന്യം ” എന്ന ഓഫറിന് കീഴിൽ ആണ് ഇവർ ടിക്കറ്റ് എടുത്തത്തത്. ഓരോ വ്യക്തിയും 100 ദിർഹം സംഭവന ചെയ്തു , ജൂൺ 29 നാണ് ടിക്കറ്റ് സോമരാജന്റെ പേരിൽ എടുക്കുന്നത്.

Related posts

Leave a Comment