അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി യുവാവിന് ഒരു കോടി രൂപ സമ്മാനം. തൃശൂർ പെരുമ്പിലാവ് ആനക്കല്ല് സ്വദേശി റെനീഷ് കിഴക്കേതിലിനാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. റെനീഷ് അജ്മാൻ ഹോളിഡേ ഗ്രൂപ്പിൽ ഡ്രൈവറാണ്. റെനീഷും സഹപ്രവർത്തകരായ ഒൻപത് പേരുമായി ചേർന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം തുണച്ചത്.സമ്മാനത്തുക സഹപ്രവർത്തകർ തുല്യമായി വീതിക്കും. അടുത്തിടെയാണ് റെനീഷും സാനിയയും വിവാഹിരായത്. വിവാഹം കഴിഞ്ഞെത്തിയ ഉടൻ ലഭിച്ച ഇരട്ടി സന്തോഷമാണ് ബിഗ് ടിക്കറ്റ് വിജയമെന്ന് റെനീഷ് പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് റെനീഷ് യുഎഇയിൽ എത്തിയത്. അന്നു മുതൽ ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ തനിക്ക് ഭാഗ്യകാലമായിരുന്നുവെന്നും ശമ്പള വർധന, കമ്പനി വാഹനം ഇപ്പോൾ ബിഗ് ടിക്കറ്റും എന്നിവ സാനിയയുടെ ഭാഗ്യമാണെന്നും കരുതുന്നുതായി റെനീഷ് പറഞ്ഞു. സാനിയയുടെ ഉപരിപഠനം കടം വീട്ടലുമാണ് മനസ്സിലെ പ്രധാന പദ്ധതികളെന്ന് റെനീഷ് ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് ഒരു കോടി
