അബുദാബി ബിഗ് ടിക്കറ്റ് ; മലയാളികളടങ്ങുന്ന 40 അംഗ സംഘത്തിന് അടിച്ചത് 20 കോടി

ദുബായ്: അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം കൊല്ലം പരവൂര്‍ സ്വദേശിയായ നഹീല്‍ നിസാമുദ്ദീൻറെ പേരിലെടുത്ത ടിക്കറ്റിന്. ഖത്തറിലെ അല്‍ സുവൈദി ഗ്രൂപ്പിൻറെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 40 ജീവനക്കാർ ചേർന്നാണ് ടിക്കറ്റെടുത്തത്.  20.3 കോടി രൂപയാണ്  സമ്മാനമായി ലഭിച്ചത്. ടിക്കറ്റില്‍ പങ്കാളികളായ 40 പേരില്‍ രണ്ടു ബംഗ്ലാദേശ് സ്വദേശികള്‍ ഒഴികെ ബാക്കിയെല്ലാം മലയാളികളാണ്. 

നഹീലിനും ഒരേമുറിയില്‍ താമസിക്കുന്ന ഷിനോയ് ഒതയോത്ത് കിഴക്കിനും അവരുടെ ഭാഗ്യം വിശ്വസിക്കാനായില്ല. ഞങ്ങൾക്ക് സാധാരണയായി ധാരാളം സ്പാം കോളുകൾ ലഭിക്കാറുണ്ട് . ഞങ്ങൾ വിജയിച്ചെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും, നറുക്കെടുപ്പ് നടക്കുമ്പോൾ നൈറ്റ് ഷിഫ്റ്റിലായിരുനെന്നും ഒരു അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നഹീൽ പറഞ്ഞു.
ഓരോരുത്തരുടെ പേരിലും എല്ലാ മാസവും ശമ്പളത്തില്‍ നിന്നു ഒരു ചെറിയ തുക മാറ്റിവെച്ച്  ടിക്കറ്റെടുക്കുന്ന പതിവ് ഇവർക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഞായറാഴ്ചയായിരുന്നു ഭാഗ്യം ഇവരെ തേടിയെത്തിയത്. എന്നാൽ അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ആദ്യം നിസാമുദ്ദീനെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. 

ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്നത് നിസാമുദ്ദീന്‍ ഇന്ത്യയില്‍ വച്ച് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറായിരുന്നു. ഇതിലൂടെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടര്‍ന്ന് ഇതിനോടൊപ്പം നല്‍കിയിരുന്ന നിസാമിന്റെ മാതാപിതാക്കളുടെ നമ്പറില്‍ ബന്ധപ്പെട്ടാണ് അധികൃതര്‍ സന്തോഷ വാർത്ത അറിയിക്കുന്നത്. 15 പേര്‍ ചേര്‍ന്നാണ് പൊതുവെ  ടിക്കറ്റെടുക്കാറുള്ളത്. എന്നാല്‍ ഫലമൊന്നും ഇല്ലാതായതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി  ആളുകളുടെ എണ്ണം  40 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്ന് നിസാമുദീനൊപ്പം ഒരേമുറിയില്‍ താമസിക്കുന്ന ഷിനോയ് പറഞ്ഞു.

Related posts

Leave a Comment