പുതുചരിത്രം കുറിച്ച്‌ റൊണാള്‍ഡോ : ലോകകപ്പ് യോഗ്യതയില്‍ പോര്‍ചുഗലിന് ജയം

ലോകകപ്പ് യോഗ്യതയില്‍ മത്സരത്തില്‍ പോര്‍ചുഗലിന് ഇരട്ടി മധുരം. യോഗ്യത മത്സരത്തില്‍ ഒരു ഗോളിന് പുറകിലായ ശേഷം പോര്‍ചുഗലിന് തകർപ്പൻ ജയം. ഒപ്പം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇനി റൊണാൾഡോയ്‌ക്കൊപ്പവും. അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. 111 ഗോളുകളാണ് ഇപ്പോള്‍ പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയുടെ പേരിലായുള്ളത്.ആദ്യം ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകള്‍ പിറന്നത്. 89-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ താരം ഇഞ്ചുറി സമയത്ത് വിജയ ഗോളും നേടി.

Related posts

Leave a Comment