യു എ പി എയ്ക്ക് കീഴിലെ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണം ; ‘പൗരന്മാർ കൂടുതൽ സ്വതന്ത്രമായി ശ്വസിക്കും’ – റോഹിംഗ്ടൺ നരിമാൻ

ന്യൂഡൽഹി: യു.എ.പി.എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി മുൻ ജസ്റ്റിസ് റോഹിംഗ്ടൺ ഫാലി നരിമാൻ. ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യദ്രോഹ നിയമ കേസുകൾ കേന്ദ്രസർക്കാരിന് തിരികെ അയയ്ക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടും. സർക്കാരുകൾ വരും പോകും. പക്ഷേ കോടതി അതിന്റെ അധികാരം ഉപയോഗിക്കുകയും സെക്ഷൻ 124 എയും യു.എ.പി.എയുടെ ആക്രമണാത്മക ഭാഗങ്ങളും റദ്ദാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അങ്ങനെയെങ്കിൽ ഇവിടെ പൗരന്മാർ കൂടുതൽ സ്വതന്ത്രമായി ശ്വസിക്കും’- നരിമാൻ പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോളും കൊളോണിയൻ കാലത്തിലെ നിയമങ്ങളും വ്യവഹാരങ്ങളുമാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ് ആഗോള നിയമസൂചികയിൽ 142-ാം റാങ്കിൽ നമ്മൾ നിൽക്കുന്നത്. നമുക്ക് ചൈനയും പാകിസ്ഥാനുമായും യുദ്ധം ചെയ്യേണ്ടിവന്നു. അതിന് ശേഷമാണ് യു.എ.പി.എ പോലൊരു കടുത്ത നിയമനിർമാണം കൊണ്ടുവന്നത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ കുറഞ്ഞത് 5 വർഷത്തെ തടവാണ് യു.എ.പി.എ മുന്നോട്ടുവയ്ക്കുന്നത്. നിയമം ഇതുവരെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്നും’ അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment