Connect with us
48 birthday
top banner (1)

Featured

ആശ്രാമം മൈതാനത്ത് അബിഗേല്‍ സാറയുടെ നിറഞ്ഞ ചിരി

Avatar

Published

on

കൊല്ലം: മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച ഓയൂരിലെ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം നടന്നിട്ട് മാസങ്ങളായിട്ടും കലോത്സവ വേദിയില്‍ അബിഗേല്‍ സാറയെ ഓര്‍മ്മിപ്പിക്കുന്ന കാരിക്കേച്ചറുകള്‍ കാണികളെ വിസ്മയത്തിലാക്കുന്നു. ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ… നീണ്ട സമയത്തിന് ശേഷം ആശ്രാമം മൈതാനത്ത് നിസ്സഹായായി ഇരിക്കുന്ന കുഞ്ഞിന്റെ മുഖം നമ്മില്‍ ഒരേ സമയം ആശ്വാസവും ആശങ്കയുമുണര്‍ത്തിയിരുന്നു. അന്ന് പേടിച്ചരണ്ട ആ കുഞ്ഞ് ഇന്ന് ചിരിച്ച മുഖവുമായി ആശ്രാമത്ത് തന്നെയുണ്ട്. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല വേദിയാകുമ്പോള്‍ പ്രധാന വേദിയായ ആശ്രാമം മൈതാനത്താണ് അബിഗേല്‍ സാറ എന്ന ആറു വയസുകാരിയെ ഓര്‍മ്മിപ്പിക്കുന്ന കാരിക്കേച്ചറുള്ളത്. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള മനുഷ്യരെ നോക്കി ആധിയില്ലാതെ അവള്‍ ചിരിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കൊല്ലത്തെത്തുന്നവരെ ഒരു നിമിഷം പിടിച്ചു നിര്‍ത്തും. ഏകദേശം 2880 സ്‌ക്വയര്‍ഫീറ്റിലാണ് ആശ്രാമത്ത് കാരിക്കേച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. 16 കൊല്ലങ്ങള്‍ക്ക് ശേഷം കൊല്ലത്തെത്തുന്ന സ്വര്‍ണക്കപ്പിനെയും കലാകാരന്‍മാരെയും ആഘോഷമായി സ്വീകരിക്കാനുള്ള തീരുമാനമാണ് ഇത്തരമൊരു വര്‍ക്ക് ചെയ്യാന്‍ കലോത്സവത്തിന്റെ സംഘാടകസമിതിയെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 30 ഓളം സ്‌കൂള്‍ ചിത്രകലാ അധ്യാപകരാണ് കാരിക്കേച്ചറിന്റെ പിന്നിലുള്ളത്. സ്‌പ്രേ പെയിന്റിങ്ങാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തിയാക്കിയ കാരിക്കേച്ചറില്‍ ഓച്ചിറക്കളി മുതല്‍ തൂക്കുപാലം വരെയുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured

തൃശൂരിലും പാലക്കാട്ടും ഭൂചലനം

Published

on

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്നു തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം. കുന്നംകുളത്തും ഗുരുവായൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട്, വേലൂർ, മുണ്ടൂര് , ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured