“അഭിയുടെ കഥ അനുവിന്റെയും” സൈന പ്ലേ ഒടിടി യിൽ

എ എസ് ദിനേശ്


ടൊവിനോ തോമസ്സ്,പിയാ ബാജ്പേയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,ഏഷ്യൻ സിനിമയിലെ തന്നെ ആദ്യത്തെ വനിതാ ഛായാഗ്രാഹകയായബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ” അഭിയുടെ കഥ,അനുവിന്റെയും” സൈന പ്ലേ ഒടിടി യിൽ റിലീസായി.
മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിച്ച് ഈ ചിത്രത്തിൽ പ്രഭു,രോഹിണി,സുഹാസിനി,ദീപ,മനോ ബാല,മഹേഷ് എന്നിവരും അഭിനയിക്കുന്നു.
അഭിയും അനുവും തികച്ചും വ്യത്യസ്തമായസാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ്.
പതിവ് ജോലിയും ജീവിതശൈലിയുമുള്ള അമ്മയോട് വളരെ അടുപ്പവും ആശ്രയവുമുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് അഭി.അനു ഇടുക്കി വാഗമണ്ണിലെ ഒരു ജൈവ കർഷകയാണ്. സജീവമായ ഒരു പെൺകുട്ടി, സാമൂഹിക പ്രശ്നങ്ങളിലും ഉത്തരവാദിത്ത്വങ്ങളിലും സജീവമായി ഇടപ്പെടുന്ന സ്വതന്ത്രയായ പെൺക്കുട്ടി.
ഫെയ്സ്ബുക്കിലൂടെയുള്ള പരിചയത്തിൽഅവർ കണ്ടുമുട്ടുകയും തുടർന്ന് പരസ്പരം ഇഷ്ടമായി വിവാഹിതരാകുന്നു.
അനു ഗർഭണിയായതോടെ അവരുടെ ജീവിതത്തിലും അവരുടെ കുടുംബങ്ങൾ കണ്ടുമുട്ടുമ്പോൾ തമ്മിലും
ഉണ്ടാകുന്ന വിചിത്രമായ പ്രശ്നങ്ങൾക്കിടയിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അഭിയുടെയും അനുവിന്റെയും ബന്ധത്തിന്റെ അടിത്തറയെ ചോദ്യം ചെയ്യുന്നു.അത് മറികടക്കാൻ അവർക്ക് ബുദ്ധിമുട്ടാകുന്നു. തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
യൂഡിലി ഫിലിംസിന്റെ ബാനറിൽ സരിഗമ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിലൻ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് നരൻ ഈണം നല്കുന്നു.ഉദയഭാനു മഹേശ്വരൻ തിരക്കഥ എഴുതുന്നു.എഡിറ്റർ-സുനിൽ ശ്രീനാഥൻ,നിർമ്മാണം-വിക്രം മെഹ്റ,ബി ആർ വിജയലക്ഷ്മി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്തോഷ് ശിവൻ.

Related posts

Leave a Comment