അഭിമന്യുവിന്റെ കൊലപാതകം ; ഇന്നും ദുരൂഹതകൾ മായുന്നില്ല ; പ്രതിസ്ഥാനത്ത് സിപിഎം തന്നെയോ..?

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യു മരണപ്പെട്ട ഇന്ന് മൂന്ന് വർഷം പിന്നിടുന്നു. രാത്രിയിൽ കോളജിന് സമീപം മതിൽ എഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. കേരള മനസ്സാക്ഷിയെ ഏറെ വൈകാരികമായി കണ്ട ഒരു കൊലപാതകമായിരുന്നു അഭിമന്യുവിന്റെത്. സിപിഎം രാഷ്ട്രീയമായി കൊലപാതകത്തെ ഉപയോഗിക്കുകയും ചെയ്തു. മരണം നടന്ന് മൂന്നു വർഷം പിന്നിടുമ്പോഴും അതിന്റെ ദുരൂഹതകൾ ഇന്നും മായുന്നില്ല.

ഇടുക്കി വട്ടവടയിൽ ആയിരുന്ന അഭിമന്യു കൊല്ലപ്പെടുന്നതിന് തലേദിവസം ആണ് കോളേജിൽ എത്തുന്നത്. അഭിമന്യുവിന്റെ കോളേജിലേക്കുള്ള വരവിലും രാത്രിയിലുണ്ടായ സംഘർഷത്തിലും ഇന്നും ദുരൂഹതകൾ നിലനിൽക്കുന്നു. കൊല്ലപ്പെട്ട ഇടത്ത് സിസിടിവി ഉണ്ടായിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഇതുവരെയും പരിശോധിക്കപ്പെടാത്തത് ഈ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ഒന്നാം പ്രതിയെ പോലും ഏറെ വൈകിയാണ് പോലീസ് പിടികൂടിയത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളെ പിടികൂടുന്നതിൽ സർക്കാർ വീഴ്ചവരുത്തി. പൊതുസമൂഹം വിഷയം ഏറ്റെടുത്ത ശേഷമാണ് പ്രതികളെ പിടികൂടാൻ സർക്കാർ തയ്യാറായത്. പ്രതികളെ പിടിക്കാൻ കാണിക്കാത്ത ആവേശം അഭിമന്യുവിന്റെ പേരിൽ കോടികൾ പിരിക്കുന്നതിലാണ് സിപിഎം കാട്ടിയത്. കോടികൾ തിരിച്ചിട്ടും വളരെ ചെറിയ തുകയാണ് കുടുംബത്തിന് നൽകിയതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

Related posts

Leave a Comment