പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചതിന്‍ അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

കൊളപ്പുറം. പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്യാസും കുറ്റി ഉരുട്ടി കൊളപ്പുറം ടൗണില്‍ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു, ഈ മഹാമാരിക്കിടയിലെ ഇന്ധന പാചക വാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരതയും ജനങ്ങളേടുള്ള വെല്ലുവിളിയാണന്നും ഇന്ധന പാചക വാതക വില കുറക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടു, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷനായി, പി.സി.ഹുസൈന്‍ ഹാജി, ഹംസ തെങ്ങിലാന്‍, റിയാസ് കല്ലന്‍, മൊയ്ദീന്‍ കുട്ടി മാട്ടറ, ഷാഫി ഷാരത്ത്,ഹസ്സന്‍ പി കെ, മജീദ് പൂളക്കല്‍, അനിപുല്‍ത്തടത്തില്‍, അബ്ദുല്‍ ഖാദര്‍ വലിയാട്ട്, ഉബൈദ് വെട്ടിയാടന്‍, അബൂബക്കര്‍ കെ.കെ, രാജന്‍ വാക്കയില്‍,സുരേഷ് മമ്പുറം, കബീര്‍ വെട്ടിയാടന്‍, എന്നിവര്‍ സംസാരിച്ചു.സമദ് പുകയൂര്‍,ഭാവ കക്കാടംപുറം,ബഷീര്‍ പുള്ളിശ്ശേരി,അഷ്‌റഫ് കെ.ടി, എന്‍.കെ.സൈതലവി, പി.ടി.അന്‍വര്‍, ശങ്കരന്‍ കുന്നത്ത്, മദാരി അബു എന്നിവര്‍ നേതൃത്വം നല്‍കി,

Related posts

Leave a Comment