Connect with us
48 birthday
top banner (1)

News

അബ്ദുൾ റഹ്‌മാൻ സാഹിബ് അനുസ്മരണം സംഘടിപ്പിച്ച് റിയാദ് ഒഐസിസി തൃശ്ശൂർ ജില്ല കമ്മിറ്റി.

നാദിർ ഷാ റഹിമാൻ

Published

on

റിയാദ്: സ്വാതന്ത്രസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന അബ്ദുൽ റഹ്‌മാൻ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി. റിയാദ് സബർമതി ഓഫീസിൽ നടന്ന ചടങ്ങ് ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി പ്രസിഡന്റ് നാസ്സർ വലപ്പാട് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കുളത്തറ മുഖ്യ പ്രഭാഷണം നടത്തി.

ശരിയുടെ പക്ഷത്തു നിന്നുകൊണ്ട് തികഞ്ഞ ദേശീയവാദിയും മതേതരവാദിയുമായ സ്വതന്ത്ര സമര സേനാനിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബ്. മത മൗലീക വാദികൾക്കെതിരെയും , ബ്രിട്ടീഷ് സാമ്രാജത്വത്തിനെതിരെയും നിരന്തര സമരങ്ങളിൽ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിനെ മലയാള മണ്ണിൽ കരുത്തുറ്റതാക്കി മാറ്റാൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു. അബ്ദുറഹ്മാൻ സാഹിബിന് പോലുള്ളവരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടതിന്റെ പ്രസക്തിയെ കുറിച്ചും റഷീദ് കൊളത്തറ പറഞ്ഞു.

Advertisement
inner ad

സുരേഷ് ശങ്കർ, യഹ്‌യ കൊടുങ്ങല്ലൂർ, വിൻസെൻ്റ് തിരുവനന്തപുരം, രാജു തൃശൂർ, ഷുക്കൂർ ആലുവ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.

തലഹത്ത് , സലിം , ഷംസു , ഗഫൂർ ചെന്ത്രാപ്പിന്നി, ഇബ്രാഹിം ചേലക്കര, സുലൈമാൻ മുള്ളൂർക്കര, ജോണി മാഞ്ഞുരാൻ , സൈഫ് റഹ്മാൻ, മുസ്തഫ പുനിലത്ത്, ഷാനവാസ് പുനിലത് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

കൺവീനർ അൻസായി ഷൗക്കത്ത് ആമുഖ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ട്രഷറർ രാജേഷ് ചേലക്കര നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പനയമ്പാടത്ത് ലോറി പാഞ്ഞുകയറി വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

Published

on


പാലക്കാട്: പനയമ്പാടത്ത് ലോറി പാഞ്ഞുകയറി 4 വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. മനപൂര്‍വ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്‌നപരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം തുടങ്ങി.

മന്ത്രി കെ കൃഷ്ണന്‍കുട്ടി, കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ ആദ്യം ഉദ്യോഗസ്ഥതല യോഗമാണ് നടക്കുക. ശേഷമായിരിക്കും മറ്റു യോഗം നടക്കുന്നത്. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേട്ടുകൊണ്ടായിരിക്കും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം കൊണ്ടുവരുന്നത്.

Advertisement
inner ad

അതേസമയം, മരിച്ച 4 പെണ്‍കുട്ടികളുടേയും ഖബറടക്കം തുമ്പനാട് ജുമാമസ്ജിദില്‍ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്. വിദ്യാര്‍ത്ഥികളെ അവസാന നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ പ്രയാസപ്പെട്ടു.

പൊതുദര്‍ശനത്തിന് വെച്ച ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാടി സാദിഖലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍ കുട്ടി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.

Advertisement
inner ad

അതേസമയം, അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിന്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി 4 വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു.

സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. പാലക്കാട് കരിമ്പാ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാര്‍ പറയുന്നു. നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ 2022 ല്‍ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

Advertisement
inner ad

പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.

Advertisement
inner ad
Continue Reading

Featured

മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെ: രമേശ് ചെന്നിത്തല

Published

on

കോഴിക്കോട്: മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ പുതുക്കണമെന്നത് പകരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. മണിയാര്‍ പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനല്‍കാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

ധാരണാപത്രത്തിലുള്ള കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബര്‍ 30ന് പൂര്‍ത്തിയാവും. അങ്ങനെ പൂര്‍ത്തിയാവുമ്പോള്‍ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൈമാറണമെങ്കില്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ആ നോട്ടീസ് സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. അത് കൊടുക്കാത്ത സന്ദര്‍ഭത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 30 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വര്‍ഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്- ചെന്നിത്തല വ്യക്തമാക്കി.

Advertisement
inner ad

കെഎസ്ഇബി ചെയര്‍മാന്റെയും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെയും മുന്‍ ചെയര്‍മാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബര്‍ 30 മുതല്‍ ഈ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേല്‍ കൂടുതല്‍ ചാര്‍ജ് അടിച്ചേല്‍പ്പിക്കേണ്ടിവരുന്നു. അതിനാല്‍ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നല്‍കണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വര്‍ഷം കൂടി കരാര്‍ നീട്ടിനല്‍കാന്‍ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. ഈ കമ്പനിക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

‘ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്. 1991ലെ കരാറില്‍ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റര്‍ തന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്നും അതിനാല്‍ കരാര്‍ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തില്‍ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തില്‍ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കില്‍ എന്തുകൊണ്ട് ബോര്‍ഡിനെയോ സര്‍ക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോള്‍ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കില്‍തന്നെ ഈ കമ്പനിക്ക് ഇന്‍ഷുറന്‍സ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോള്‍ പ്രളയത്തെ മുന്‍നിര്‍ത്തി ഒരുകള്ളക്കഥ മെനയുകയാണ്. അങ്ങനെ കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടണമെന്ന് പറയുന്നത് അഴിമതിയാണ്. മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ട് ഈ സ്വകാര്യ വ്യക്തിക്ക് പ്രതിമാസം കേരളത്തിന് കിട്ടേണ്ട 12 മെഗാവാട്ട് കൊടുക്കുകയാണ്. ഇതൊരിക്കലും ന്യായമല്ല’- ചെന്നിത്തല വിശദമാക്കി.

Advertisement
inner ad

വ്യവസായങ്ങള്‍ വരട്ടെയെന്നാണ് മന്ത്രി പറയുന്നത്. വരണം. വ്യവസായങ്ങള്‍ വരാത്തത് പി. രാജീവിന്റെ പാര്‍ട്ടി ഇക്കാലമത്രയും സ്വീകരിച്ചത് തെറ്റായ നയങ്ങള്‍ മൂലമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ് വ്യവസായത്തെ കുറിച്ച് പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും നിക്ഷേപം നടത്താന്‍ വന്നാല്‍ അവരെ ഓടിച്ചുവിടുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് വ്യവസായങ്ങള്‍ക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad
Continue Reading

News

‘ക്ഷേത്ര ട്രസ്റ്റി നിയമനത്തിൽ ജാതി പരിഗണിക്കരുത്’: സുപ്രീം കോടതി

Published

on

ന്യൂഡൽഹി: ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

വിനോദ് കുമാർ എം പി, ദിലീപ് കെ, പ്രമോദ് ടി പി, ബാബു പി കെ എന്നിവരെ തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റികളായി നിയമിച്ച മലബാർ ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരായ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത് എന്ന് നിർദേശിച്ചത്.

Advertisement
inner ad

നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി പൂർണ്ണമായും അംഗീകരിച്ചാൽ ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽനിന്ന് പിന്നാക്ക വിഭാഗങ്ങൾ ഒഴിവാക്കപ്പെടുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി ദിനേശ് ചൂണ്ടിക്കാട്ടി.

പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ തന്ത്രിയുടെ അഭിപ്രായം മാത്രം കേൾക്കുക എന്ന വ്യവസ്ഥ പിന്നാക്ക വിഭാഗങ്ങളുടെ ഒഴിവാക്കലിന് കാരണമാകുമെന്ന് മുതിർന്ന അഭിഭാഷകൻ പി വി ദിനേശും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനും കോടതിയിൽ വാദിച്ചു. തുടർന്നാണ് ഹൈക്കോടതി വിധി ശരിവയ്ക്കുക ആണെങ്കിലും പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത് എന്ന് ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയത്.

Advertisement
inner ad

സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ദിലീപ് കെ, AIYF ഭാരവാഹി ബാബു പി.കെ, എന്നിവർ സജീവ രാഷ്ട്രീയ പ്രവർത്തകരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. സജീവ രാഷ്ട്രീയ പ്രവർത്തകർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ട്രസ്റ്റികൾ ആകാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിലപാട് സുപ്രീം കോടതി ശരിവച്ചു. മറ്റ് രണ്ട് പേരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി ശരിവച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് ഈ നാല് പേരുടെയും ഭാവി നിയമനങ്ങളിൽ ബാധിക്കരുത് എന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured