അബ്ദുളള കുട്ടി ഹീറോ അല്ല വെറും സീറോ – ആയിഷ സുൽത്താന

തിരുവനന്തപുരം: അബ്ദുളള കുട്ടി ഹീറോ അല്ല വെറും സീറോയാണെന്ന് ആയിഷ സുൽത്താന.ലക്ഷദ്വീപ് വിവാദങ്ങളിൽ നിറഞ്ഞു നിന്ന സിനിമാ പ്രവർത്തകയാണ് ഐഷ സുൽത്താന. സമൂഹമാധ്യമത്തിൽ ഐഷ പങ്കുവച്ച ഒരു പോസ്റ്റിനു താഴെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ പുകഴ്തത്തിക്കൊണ്ടുള്ള കമന്റിന് താരം നൽകിയ മറുപടി ശ്രദ്ധനേടുന്നു. ‘ദ്വീപിൽ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോൾ ഹീറോ’ എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തത്. എന്നാൽ അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി.

‘ദ്വീപിൽ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോൾ ഹീറോ താത്ത കേരളത്തിൽ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേൽ ഔട്ട്‌ ആവും’,എന്നായിരുന്നു ഒരാൾ കമന്റ് ഇട്ടത്. ഇതിന് അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി.‘ലക്ഷദ്വീപുക്കാർക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ അവരെ വെല്ലാൻ ഇന്നി ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകൾക്ക് പോലും ദാഹിച്ചാൽ അവർ വെള്ളം കൊടുക്കും… അതാണ്‌ അവരുടെ മനസ്സ്, പടച്ചോന്റെ മനസ്സാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്, ആ അവരുടെ മുമ്പിൽ അബ്‌ദുള്ള കുട്ടി പോയി ഞെരുങ്ങിയാൽ ഹീറോ അല്ലാ വെറും സിറോയെ ആവു…അവരെ തീവ്രവാദി എന്നും മയക്കുമരുന്നിനു അടിമകളെന്നും പറഞ്ഞു നടന്ന അബ്‌ദുള്ള കുട്ടി പോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും… യഥാർത്ഥ ഹീറോ ദ്വീപ് ആണ് മിസ്റ്റർ’ ഐഷ മറുപടി നൽകി.

Related posts

Leave a Comment