Connect with us
48 birthday
top banner (1)

Kerala

ഉപേക്ഷിക്കപ്പെട്ട കൊല്ലം വിമാനത്താവളവും
പൊളിഞ്ഞു വീഴാറായ കൊല്ലം കൊട്ടാരവും

Avatar

Published

on

ക്വയ്ലോൺ എയറോഡ്രോം. അതായിരുന്നു ഒരു കാലത്ത് കൊല്ലത്തിന്റെ ട്രേഡ് മാർക്ക്. പഴയ മദിരാശിയിൽ നിന്നും ബോംബെയിൽ നിന്നും കൊല്ലത്തേക്ക് വിമാനങ്ങൾ പറന്നിറങ്ങിയ കാലം. 1920കൾ. ആറു പേർക്കു വരെ കയറാവുന്ന ആവ്രോ വിമാനങ്ങളായിരുന്നു അവ. ബ്രിട്ടീഷ് പ്രഭുക്കന്മാരും വൻകിട വ്യവസായികളും വലിയ ഉദ്യോഗസ്ഥരുമാണ് ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വന്നു പോയത്. അന്നുവരെ തിരുവിതാംകൂറിലോ, കൊച്ചിയിലോ മലബാറിലോ  വിമാനങ്ങൾ ആകാശത്തു കൂടെപ്പോലും പറന്നിട്ടില്ല. അതുകൊണ്ട് കൊല്ലംകാർക്ക് അന്നേ പത്രാസിത്തിരി കൂടുതലായിരുന്നു. വിമാനങ്ങളുടെ വരവറിയിച്ച് ഉയരമുള്ള ഒരു തടിയിൽ വിൻഡ്സോക്ക് ഉയർത്തുന്നതോടെ വിമാനത്താവളത്തിനു പരിസരത്തേക്ക് ആളുകൾ ഓടിയെത്തും. അന്നത്തെ ആ കാഴ്ചയിൽ തുടങ്ങിയതാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് ചൊല്ലുപോലും.

ക്വയ്ലോൺ എയറോഡ്രോം


നൂറേക്കറോളം വരുന്ന ആശ്രാമം മൈതനമായിരുന്നു അന്നത്തെ വിമാനത്താവളം. 4000 അടി വരെ നീളത്തിൽ വിമാനം ഇറക്കി ഓ‌ടിക്കാവുന്ന ചെങ്കൽപ്പാത (ടെറെയിൻ) ആയിരുന്നു റൺവേ. അതവസാനിക്കുന്നതിനു തൊട്ടു മുൻപ് വലിയൊരു കോൺക്രീറ്റ് സർക്കിൾ പ്ലാറ്റ് ഫോം. അതിനഭിമുഖമായിട്ടിയിരുന്നു വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ മഴ വന്നാൽ കയറി നിൽക്കാൻ ഒരു ഓല ഷെഡ് പോലുമില്ലായിരുന്നു.
വിമാനത്താവളം മാത്രമല്ല, ഇവിടെ ഒരു വിമാനം പറത്തൽ പരിശീലന കേന്ദ്രവും അന്നുണ്ടായിരുന്നു. ഒരു ദിവസം പരിശീലനത്തിലേർപ്പെട്ട വിമാനം അതിർത്തിയിലെ മരത്തിലിടിച്ചു തകർന്നു വീണു. പൈലറ്റും പരിശീലനത്തിലേർപ്പെട്ടയാളും അവിടെത്തന്നെ മരിച്ചു. അതോടെ പരിശീലനം നിർത്തി. നഗര മധ്യത്തിൽ തന്നെയായിരുന്നു വിമാനത്താവളമെന്നതിനാലും കൂടുതൽ സ്ഥലം ഏറ്റെടുക്കാനുള്ള അസൗകര്യങ്ങളുള്ളതിനാലും തിരുവിതാംകൂറിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കാൻ തീരുമാനമായി. അതോടെ, 1932ൽ ക്വയ്ലോൺ എയറോഡ്രോം പ്രവർത്തനം നിർത്തി. കൂറ്റൻ ഇരുമ്പ് വേലി കെട്ടി സംരക്ഷിച്ച് തെക്കും വടക്കുമായി രണ്ട് പ്രവേശന കവാടങ്ങളുമുണ്ടായിരുന്ന വിമാനത്താവളം പിന്നീട് വെറും ആശ്രാമം മൈതാനമായി മാറി. ഈ വേലി പൊളിച്ച് മൈതനാത്തിനു ചുറ്റും 25 ഏക്കറോളം സ്ഥലം ആളുകൾ കൈയേറി. അവശേഷിക്കുന്ന 75 ഏക്കർ വരുന്ന ഈ മൈതാനമാണ് നിലവിൽ കേരളത്തിൽ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഏറ്റവും വലിയ മൈതാനം.
ഇവിടെ ഒരു എയർ സ്ട്രിപ്പ് സ്റ്റേഷൻ നിർമിക്കാൻ 2011-12 കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പിന്നീട് പല തവണ ഇത്തരം ആലോചനകൾ നടന്നെങ്കിലും ക്വയ്ലോൺ എയറോഡ്രോം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചുറ്റുമുള്ള കോൺക്രീറ്റ് കാടുകളും ഉയരമുള്ള മൊബൈൽ ഫോൺ ടവറുകളും ഭാവി വികസനം അസാധ്യമാക്കിയിരിക്കുന്നു. കൊല്ലംകാർക്ക് പറഞ്ഞു ഞെളിയാനുള്ള പദം മാത്രമായി മാറി, പഴയ കൊല്ലം വിമാനത്താവളം.

മൺട്രോ മാളിക


ഇതുതന്നെയാണ് ആശ്രാമത്തെ മൺട്രോ മാളിക അഥവാ ക്വയ്ലോൺ റെസിഡൻസിയുടെയും കഥ. ഇന്നത്തെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസാണ്  പഴയ ബ്രിട്ടീഷ് റെസിഡൻസി. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കാൻ 1810 ലാണ് ഈ കൊട്ടാരം നിർമിച്ചത്. കൂറ്റൻ കുഴികളും കൊടുംകാടുമായിരുന്ന അഷ്ടമുടിക്കായലോരം വെട്ടിത്തെളിച്ചു നികത്തിയ സ്ഥലത്താണ് ഈ മന്ദിരം നിർമ്മിച്ചത്. കൊട്ടാരത്തിൽ നിന്നു കായലിലേക്ക് ഇറങ്ങാൻ പടികളുണ്ട്. അവിടെ നിന്നു കൂറ്റൻ കെട്ടുവള്ളത്തിലാണ് ദിവാനടക്കമുള്ള വിഐപികൾ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സഞ്ചരിച്ചത്.  കൊട്ടാരത്തിന്റെ മുറികൾക്ക് 15 അടിയും വാതിലുകൾക്ക് 10 അടിയും ഉയരമുണ്ട്. കൊട്ടാരത്തിൽ നിന്ന് ഏതു വാതിലും ജനാലയും തുറന്നാലും അഷ്ടിമുടിക്കായൽ കാണാവുന്ന തരത്തിലാണു രൂപകൽപ്പന.
ഈ ബംഗ്ലാവിനെക്കുറിച്ച് കേരളവർമ വലിയ കോയിത്തമ്പുരാൻ മയൂരസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. തിരുവിതാംകൂറിലെ സുപ്രധാന രാഷ്ട്രീയ-ഭരണ തീരുമാനങ്ങളെടുക്കാൻ ഇവിടം വേദിയായിരുന്നു. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു, മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ്, രാഷ്‌ട്രപതി ഡോ. കെ.ആർ. നാരായണൻ തുടങ്ങി നിരവധി പ്രമുഖർക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട്.
213 വർഷം പഴക്കമുള്ള ഈ കെട്ടിടം ഇപ്പോൾ ജീർണാവസ്ഥയിലാണ്. 2020 മുതൽ അതിഥികളെ താമസിപ്പിക്കുന്നില്ല. ഈ മാളിക പുതുക്കി പണിയാനുള്ള ശ്രമങ്ങൾ നടക്കുന്നതല്ലാതെ ഒന്നും ഫലം കാണുന്നില്ല. പത്തര കോടി രൂപ ചെലവിൽ കൊട്ടാരം പുതുക്കി പണിയാനുള്ള ആലോചനയിലാണ് ഇപ്പോഴത്തെ സർക്കാർ. പഴയ ബ്രിട്ടീഷ്, കേരള തനതു തച്ച് ശാസ്ത്രപ്രകാരം നിർമിച്ചിരിക്കുന്ന ബ്രിട്ടീഷ് റസിഡൻസി മാൻഷൻ പൗരാണികത ചോരാതെ നിലനിർത്തണമെന്നാണ് കൊല്ലം നിവാസികളുടെ ആഗ്രഹം. ചിന്നക്കടയിലെ പഴയ ചീനക്കൊട്ടാരം, തങ്കശേരിയിലെ സെന്റ് തോമസ് കോട്ട തുടങ്ങിയ പൗരാണിക സ്മാരകങ്ങളെല്ലാം തകർച്ചയിലാണ്. ബ്രിട്ടീഷ് കോളനി സംസ്കാരത്തിന്റെ പ്രതീകമെന്ന നിലയിലല്ല, കേരളീയ വാസ്തുശില്പ സമ്പ്രദായത്തെ പാശ്ചാത്യ തച്ചുശാസ്ത്രവുമായി സമന്വയിപ്പിക്കുന്ന ലോകത്തെ തന്നെ അപൂർവ സ്മാരകമാണ് ആശ്രാമത്തെ പഴയ മൺറോ മാളികയെന്ന ഇപ്പോഴത്തെ ഗസ്റ്റ് ഹൗസ്. അതിന്റെ പൗരാണിക ഗരിമ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പൊതുവിലും പൊതുമരാമത്ത് വകുപ്പ് പ്രത്യേകിച്ചും വലിയ ഉദാസീനതയാണു കാണിക്കുന്നതെന്ന ആക്ഷേപം നഗരവാസികൾക്കുണ്ട്.

Advertisement
inner ad

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured