ആശാവര്‍ക്കര്‍മാര്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി

മലപ്പുറം: ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം നിലവില്‍ 6000 രൂപ ഓണറേറിയവും ആയിരം രൂപ റിസ്‌ക് അലവന്‍സും ആണ് ലഭിക്കുന്നത് .
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ മിനിമം വേതനം 7000 രൂപ എന്നുള്ളത് ആശാ വര്‍ക്കര്‍മാര്‍ക്കും നടപ്പിലാക്കുക ആശാവര്‍ക്കര്‍മാര്‍ ആരോഗ്യരംഗത്ത് ജോലി ചെയ്യന്നതിനാല്‍ ഇ എസ് ഐ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണം എന്നും
എത്ര വര്‍ഷം ജോലി ചെയ്താലും വെറും കൈയ്യോടു കൂടി ജോലിയില്‍ നിന്ന് വിരമിക്കേണ്ട ഗതികേടിലാണ് ആശമാര്‍. ആയതിനാല്‍ ഇ പി എഫ് ഗ്രാറ്റിവിറ്റി പദ്ധതികള്‍ ആശ മാര്‍ക്കും ബാധകമാക്കുക ,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ഉറപ്പ് വരുത്തുക ആരോഗ്യരംഗത്ത് ഒഴിവ് വരുന്ന തസ്തികകളില്‍ 50% യോഗ്യരായ ആശ മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കേഴ്‌സ് ഐഎന്‍ടിയുസി മലപ്പുറം ജില്ലാ കമ്മറ്റി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണാ സമരം നടത്തി
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഉത്ഘാടനം ചെയ്തു. ആശാ വര്‍ക്കേഴ്‌സ് ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് ഷഫിയ
മൂച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു . ഗീത ,പ്രേമശിഖ .സാജിത എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment