ആര്യൻഖാന്റെ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ.സി.ബി.ഐ റൈഡ്

കപ്പലിലെ ലഹരി പാർട്ടി കേസിൽ പിടിയിലായ മകൻ ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ റൈഡ് നടത്തി . കഴിഞ്ഞ ദിവസം കോടതി ആര്യൻഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്ന് രാവിലെ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിൽ എത്തി ആര്യൻഖാനെ കണ്ടിരുന്നു . ഇതിനു പുറകെയാണ് ഇപ്പോൾ ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ.സി.ബി.ഐ റൈഡ് .

ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും റൈഡ് നടത്തിയിരുന്നു . അനന്യ പാണ്ഡെയോട് ഇന്ന് രണ്ടു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.സി.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട് .

Related posts

Leave a Comment