Connect with us
48 birthday
top banner (1)

National

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി നീട്ടി

Avatar

Published

on

ന്യൂഡൽഹി: ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയായി നീട്ടി. സെപ്റ്റംബർ 14 വരെയാണ് നീട്ടിയത്. നേരത്തെ ജൂൺ 14 ആയിരുന്നു സമയ പരിധി. അതേസമയം ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെയാണ്.കൂടാതെ ,2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന സമയവും സെപ്റ്റംബർ 30 ന് അവസാനിക്കും . ഇതിനുള്ള അവസാന തിയതി. ഇതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം സെപ്റ്റംബറിൽ അവസാനിക്കും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

കൊല്‍ക്കത്തയിലെ മാളില്‍ വന്‍ തീപിടിത്തം

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ മാളില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പിടുത്തം. അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമായെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ജാദവ്പൂര്‍ ഡിവിഷന്‍ ഡിസിപി ബിദിഷ കലിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിച്ചു.

Advertisement
inner ad

തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം ഇപ്പോഴും കണ്ടെത്താൻ സാദിച്ചിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വന്‍ തീപിടിത്തമുണ്ടായിരുന്നു. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തം തിരക്കേറിയ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍, ലോക്കല്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Advertisement
inner ad
Continue Reading

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Education

ഓപ്പൺ ബുക്ക് പരീക്ഷ; സിബിഎസ്ഇ 9,11 ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

Published

on

ന്യൂഡൽഹി: ഈ അധ്യയന വർഷം രാജ്യത്തെ തിരഞ്ഞെടുത്ത സിബിഎസ്ഇ സ്കൂളുകളിലെ 9,11 ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലാണ് പദ്ധതി ആദ്യം നടത്തുന്നത്. എന്നാൽ 10, 12 ക്ലാസുകളെ തൽക്കാലം ഇതിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. ഫലം വിലയിരുത്തിയ ശേഷം അടുത്ത അധ്യയന വർഷം കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.

Advertisement
inner ad

9,10 ക്ലാസുകളിൽ ഇംഗ്ലിഷ്, സയൻസ്, കണക്ക് വിഷയങ്ങളിലും 11,12 ക്ലാസുകളിൽ ഇംഗ്ലിഷ്, ബയോളജി, കണക്ക് വിഷയങ്ങളിലും ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

10, 12 ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സമ്മർദം ആകുമെന്നതിന്നാലും മുന്നൊരുക്കം ആവശ്യമുള്ളതിനാലുമാണ് ഇവരെ ഒഴിവാക്കിയത്. പരീക്ഷയുടെ മാനദണ്ഡങ്ങൾ തയാറാക്കുകയാണെന്നും നവംബർ–ഡിസംബർ മാസത്തോടെ പരീക്ഷ നടത്താൻ സാധിക്കുമെന്നുമാണു പ്രതീക്ഷയെന്നും സിബിഎസ്ഇ വൃത്തങ്ങൾ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured