Connect with us
48 birthday
top banner (1)

Politics

നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്

Avatar

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്. ബി.ജെ.പി സര്‍ക്കാരിന്റെ വീക്ഷിത് ഭാരത് പരിപാടിയുടെ പോസ്റ്ററിന് നേരെയാണ് കല്ലേറ്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാി പ്രചരിക്കുകയാണ്.

Advertisement
inner ad

നാഗ്പൂരിലെ ചന്ദ്രമണി ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററിന് നേരെയാണ് യുവാവ് കല്ലെറിഞ്ഞത്. മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന യുവാവ് താന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാര്‍ക്ക് ചെയ്ത് എത്തിയ ശേഷം മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ഉള്‍പ്പെടുന്ന പോസ്റ്ററിന് നേരെ കല്ലെറിയുകയായിരുന്നു. മോദിയെ ലക്ഷ്യം വെച്ച് കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഉച്ചഭക്ഷണ തുക ഉപയോഗിച്ച് കാര്‍ വാങ്ങുന്നത് അപലപനീയം: കെ പി എസ് ടി എ

Published

on

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണ തുക ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് കാര്‍ വാങ്ങിയ സര്‍ക്കാര്‍ നടപടി പാവപ്പെട്ടവന്റെ മുഖത്ത് കൊഞ്ഞനം കുത്തുന്നതിന് തുല്യമാണെന്നും പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരുന്ന ഈ നടപടി അടിയന്തിരമായി പിന്‍വലിച്ച് സര്‍ക്കാര്‍ പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കൃത്യമായി ഉച്ചഭക്ഷണ തുക നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ലഭിച്ചിരുന്ന തുക പോലും പുതിയ ഉത്തരവിലൂടെ ഇല്ലാതാക്കി വിദ്യാലയങ്ങളെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിയിട്ടു കൊണ്ടാണ് കുട്ടികളുടെ ഭക്ഷണ തുക ഉപയോഗിച്ച് പുതിയ ഇക്ട്രിക് കാറുകള്‍ വാങ്ങിയത്.
മന്ത്രിമാര്‍ തന്നെ പുതിയ കാറിന്റെ വിതരണ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കുന്നത് അഴിമതിക്ക് കുടപിടിക്കലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് കുട്ടികളുടെ എല്‍ എസ് എസ്, യുഎസ് എസ് സ്‌കോളര്‍ഷിപ്പ് തുകകള്‍ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കണ്ടജന്‍സി ഫണ്ടുള്‍പ്പെടെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ 3 വര്‍ഷമായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. പൊതുവിദ്യാഭ്യാസ മേഖല പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ തുക ഉപയോഗിച്ച് പുതിയ കാറുകള്‍ വാങ്ങിയ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പൊതു സമൂഹത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ഭാരവാഹികളായ ഷാഹിദ റഹ്മാന്‍, എന്‍ രാജ്‌മോഹന്‍ , കെ. രമേശന്‍, ബി സുനില്‍കുമാര്‍, ബി ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാര്‍, സാജു ജോര്‍ജ്, പി.വി. ജ്യോതി, ബി ജയചന്ദ്രന്‍ പിള്ള, ജോണ്‍ ബോസ്‌കോ, വര്‍ഗീസ് ആന്റണി,പി എസ് മനോജ് , വിനോദ് കുമാര്‍, പി.എം നാസര്‍, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവര്‍ സംസാരിച്ചു.

Continue Reading

National

രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്

Published

on


ഷിംല: രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. ഹിമാചലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും വിജയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ അഭിമുഖം പുറത്ത് വരുന്നത്. ഇതിനും മുമ്പും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.

ഇതാദ്യമായല്ല തനിക്ക് രാഷ്ട്രീയപ്രവേശനത്തിന് ക്ഷണം ലഭിക്കുന്നത്. മുമ്പും പലരും തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചയുടന്‍ തനിക്ക് മത്സരിക്കാന്‍ സീറ്റും ലഭിച്ചു. തന്റെ പിതാവ് മൂന്നുതവണ എം.എല്‍.എയായ ആളാണ്. അത്തരമൊരു കുടുംബത്തില്‍ ജനിച്ചതിനാല്‍ തനിക്ക് രാഷ്ട്രീയപ്രവേശനത്തിനുള്ള ക്ഷണങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണെന്നും കങ്കണ പറഞ്ഞു.

Advertisement
inner ad

തന്റെ പിതാവിനും സഹോദരിക്കും ഇത്തരത്തില്‍ രാഷ്ട്രീയപ്രവേശനത്തിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു പാഷനോടെ മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍. അഭിനേതാവ്, കഥാകൃത്ത്, ഡയറക്ടര്‍ എന്നീ ചുമതലകളെല്ലാം സിനിമയില്‍ വഹിച്ചിട്ടുണ്ട്. ഇത് എന്റെ രാഷ്ട്രീയജീവിതമാണ്. ഇവിടെ ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരും. സിനിമ ജീവിതം കുറച്ചു കൂടി എളുപ്പമാണ്. രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതാണെന്നും കങ്കണ പറഞ്ഞു.

നേരത്തെ എം.പിയായതിന് പിന്നാലെ തന്നെ കങ്കണ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഛണ്ഡിഗഢ് വിമാനത്താവളത്തില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ കങ്കണയെ ത

Advertisement
inner ad
Continue Reading

Delhi

പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

Published

on

ഡല്‍ഹി: ജമ്മു കശ്മീരില്‍ അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ഉത്തരം ആവശ്യപ്പെടുവെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് മോദി സര്‍ക്കാറിന്റെ കീഴില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവഹിക്കുന്ന അഭിനന്ദന സന്ദേശങ്ങള്‍ക്ക് പ്രതികരണമറിയിക്കുന്ന തിരക്കിലാണ് മോദിയെന്നും അതിനാല്‍ ജമ്മു കശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും രാഹുല്‍ ‘എക്‌സി’ലിട്ട പോസ്റ്റില്‍ ആഞ്ഞടിച്ചു. രിയാസി, കത്വ,ദോഡ എന്നിവിടങ്ങളില്‍ മൂന്ന് വ്യത്യസ്ത ആക്രമണങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി ആഘോഷങ്ങളുടെ തിരക്കിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനു തൊട്ടു പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രധാനമന്ത്രിയുടെ നിശബ്ദതയെ വിമശിച്ച് രംഗത്തെത്തിയിരുന്നു. മോദിക്ക് ക്രൂരമായ ഭീകരാക്രമണത്തെ അപലപിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരില്‍ സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞതായും കശ്മീര്‍ താഴ്‌വരയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും ബി.ജെ.പി തയ്യാറായില്ല എന്നത് അവരുടെ ‘നയാ കാശ്മീര്‍’ എന്നതിന്റെ തെളിവാണെന്നും തുറന്നടിച്ചു.

Advertisement
inner ad
Continue Reading

Featured