Connect with us
inner ad

Kerala

‘പ്രസവവാർഡ് എന്നല്ല നരകവാർഡ് എന്നാണ് വിളിക്കേണ്ടത്’ ; നിലമ്പൂർ ഗവൺമെന്‍റ് ആശുപത്രിയുടെ പ്രസവ വാർഡില്‍ നിന്നുള്ള ദുരിതം പങ്കുവച്ച് യുവതി

Avatar

Published

on

മലപ്പുറം: നിലമ്പൂർ ഗവൺമെന്‍റ് ആശുപത്രിയുടെ പ്രസവ വാർഡില്‍ നിന്നുള്ള ദുരിതം പങ്കുവച്ച് സിന്ധു സൂരജ്‌ എന്ന യുവതി. ശുചിമുറിയടക്കം ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത വാര്‍ഡില്‍ ഗര്‍ഭിണികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതത്തെ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതിനോടകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.

സിന്ധു സൂരജിന്റെ ഫേസ്ബുക് കുറിപ്പ്

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ….. ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് , ആകെ ഉള്ളത് പതിനാലു ബെഡ്ഡ് ,അതിൽ രണ്ടെണം SC ST സംവരണ ബെഡ്

ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ , അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ , വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും ,വെള്ളം പോയി തുടങ്ങിയതും …. അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ , നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല ,

Advertisement
1000x200 PX MALAYALI DCTR MDX-02-02
 പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന  ജീവനക്കാർ , നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം , 

 പ്രസവിക്കാനുള്ളവരും ,പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ  കുഞ്ഞു കെട്ടിടത്തിനുള്ളിൽ .... വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കുസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത് ആകെ കൂടി മൂന്നേ മൂന്നു കക്കുസ് ആണുള്ളത് , അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം , 

ഇത്രയും സ്ത്രീകൾ പ്രസവിക്കാനായി ,വെറും രണ്ടേ രണ്ടു ടേബിൾ മാത്രം , ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ,ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട ,വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ ,ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരും എന്ന് ,അവരെ കുറ്റം പറയാൻ പറ്റില്ല മൂന്നോ നാലോ പേർ ഒരുമിച്ചു പ്രസവിക്കേണ്ടി വന്നാൽ എന്തു ചെയ്യും നിസ്സഹായ രായി നോക്കി നിൽക്കേണ്ടി വരും

. വേദനയും ബ്ലീഡിഗും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല ,തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു. ഈ നരകത്തിൽ നിന്നും നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിന് ഇനിയും മോചനം വന്നില്ല എങ്കിൽ ഒരു ദിവസം വേണ്ടവിധത്തിൽ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ജീവനുകൾ നഷ്ടമാവും …… ഒരു നിവൃത്തിയും ഇല്ലെങ്കിൽ നിറവയറുമായി ഗർഭിണികൾ റോഡിലേക്കിറങ്ങും ,അത് നാടിനു തീർത്താൽ തീരാത്ത നാണക്കേടാവും’

Advertisement
1000x200 PX MALAYALI DCTR MDX-02-02
    സിന്ധു സൂരജ്‌ 
 ചുങ്കത്തറ 

നിലമ്പൂർ ഗവൺമെൻ്റാശുപത്രിയുടെ പ്രസവവാർഡിൽ നിന്നും

എൻ്റെ പോസ്റ്റു വായിച്ചു കമൻറിടാൻ ഞാൻ ആവശ്യപെടാറില്ല പക്ഷേ ഈയൊരു പോസ്റ്റിന് ഒരു കുത്തെങ്കിലും നൽകണം ,അപേക്ഷയാണ് …

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല.സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയിരുന്നു.ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേർക്ക് ജീവന്‍ നഷ്ടമായി. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

Continue Reading

Choonduviral

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി കെസിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മറിയാ ഉമ്മന്‍

Published

on

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായാണ് മകള്‍ ഡോക്ടര്‍ മറിയാ ഉമ്മന്‍ ആലപ്പുഴയില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള വിവിധ കുടുംബസംഗമങ്ങളില്‍ മറിയാ ഉമ്മന്‍ പങ്കെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും തന്റെ പിതാവ് പ്രചാരണപരിപാടികളില്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്ന് മറിയ പറഞ്ഞു.

എത്ര ക്ഷീണിതനായാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ കാര്യമാക്കാതെയായിരുന്നു രാഷ്ട്രീയജീവിതം എന്നും മരിയ ഓര്‍ത്തെടുത്തു. കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കൊപ്പം മതേതര ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാലിനെ വിജയപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മരിയ ഉമ്മന്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വര്‍ഗ്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്നവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അവര്‍ പറഞ്ഞു. പ്രസംഗത്തിനൊപ്പം ജനങ്ങളുടെ ആവശ്യപ്രകാരം പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്താണ് മരിയ മടങ്ങിയത്. ജോണ്‍ ജോസഫ്, അഡ്വ.ബി. രാജശേഖരന്‍, അഡ്വ.വി.ഷുക്കൂര്‍, ബിന്ദു ജയന്‍, അനില്‍ തോമസ്സ്, ആര്‍.കെ.സുധീര്‍, കിഷോര്‍ ബാബു, എം.ആര്‍. ഹരികുമാര്‍, സി ജി ജയപ്രകാശ്, കെഎം രാജു, സാജന്‍ പനയറ, കീച്ചേരില്‍ ശ്രീകുമാര്‍, മോനച്ചന്‍, മുരളീധരന്‍ പിള്ള, സുജാത തുടങ്ങിയ യുഡിഎഫ് നേതാക്കളും വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘ഇത്രയ്ക്ക് അടിമയാകരുത്’; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം

Published

on

കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

Featured