വൃക്കരോഗിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

കൂട്ടാലിട :കോട്ടൂർ പഞ്ചായത്തിലെ  ഒന്നാംവാർഡിലെ മൂലാട് പുതിയോട്ട് റഫീഖ് 46 വയസ്സ് ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പ്രായമായ ഉമ്മയുടെയും   ഭാര്യയുടെയും വിദ്യാർത്ഥിയായ രണ്ട് മക്കളുടെയും ഏക ആശ്രയമായ റഫീക്കിൻ്റെ വൃക്ക അടിയന്തിരമായി മാറ്റിവെയ്ക്കാൻ ഡോക്റ്റർമാർ നിർദ്ദേശിച്ചിരിക്കുകയാണ് . പ്രവാസിയായിരുന്ന ഇദ്ദേഹം ഇതു വരെയുള്ള സമ്പാദ്യവും മറ്റ് സഹായങ്ങളും കൊണ്ടാണ് രണ്ട് വർഷത്തോളമായി ചികിൽസ നടത്തുന്നത് .മറ്റ് വഴികൊളൊന്നും ഇല്ലാത്ത ഈ കുട്ടും ബത്തെ സഹായിക്കാൻ  നാട്ടുകാർ യോഗം ചേർന്ന്  കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് .സുരേഷിനെ ചെയർമാനും എം.കെ .അസീസ്‌ കൺവീനറും അസീസ്.ഇല്ലത്ത് ട്രഷറുമായി കമ്മിറ്റി രൂപികരിച്ചിരിക്കുകയാണ് പേരാമ്പ്ര പഞ്ചാബ് നാഷണൽ ബാങ്കിൽ എക്കൗണ്ടും ആരംഭിച്ചിരിക്കുകയാണ്. A C:No:4336000103112448.   IFC CODE: PUNBO433600 .  40 ലക്ഷത്തോളം ചിലവ് വരുന്ന ചികിൽസ സഹായത്തിനായി ഉദാരമതികളുടെ സഹായം മാത്രമാണ് ഏക പ്രതിക്ഷ .കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446645 885 ,7510624375

Related posts

Leave a Comment