കൊല്ലത്ത് നവദമ്പതികളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

കൊല്ലം: നവദമ്പതികളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം പള്ളിമണ്‍ സ്വദേശി ശ്രീഹരി(22)ആണ് മരിച്ചത്.ശ്രീഹരിയുടെ ഭാര്യ അശ്വതി കൊല്ലം മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശ്രീഹരിയും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാര്‍ ആദ്യം എതിര്‍ത്തു. എന്നാല്‍ പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കള്‍ വിവാഹത്തില്‍ സഹകരിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകുകയും കഴിഞ്ഞ ദിവസങ്ങളില്‍ അത് രൂക്ഷമാകുകയും ചെയ്തു. വെള്ളിയാഴ്ച ശ്രീഹരിയും അശ്വതിയും തമ്മില്‍ വഴക്കുണ്ടായി തുടര്‍ന്ന് ശ്രീഹരി തൂങ്ങി മരിക്കാന്‍ ശ്രമിച്ചതു കണ്ട അശ്വതി അമിതമായ അളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ശ്രീഹരി ഇന്നു രാവിലെ മരിച്ചു.അശ്വതി അപകട നില തരണം ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts

Leave a Comment