Connect with us
48 birthday
top banner (1)

News

അമൃത ഹോസ്പിറ്റലിൽ ശില്പശാല സംഘടിപ്പിച്ചു

Avatar

Published

on

കൊച്ചി: വാസ്കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) ഒൻപതാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ‘വാസ്കുലർ രോഗങ്ങളും ചികിത്സാരീതികളും’ എന്ന വിഷയത്തിൽ അമൃത ഹോസ്പിറ്റലിൽ ശില്പശാല സംഘടിപ്പിച്ചു. രക്തധമനികളിലുണ്ടാകുന്ന വിവിധ രോഗങ്ങൾ അവയുടെ നൂതന ചികിത്സ മാർഗ്ഗങ്ങൾ എന്നിവയാണ് ശില്പശാലയിൽ ചർച്ച ചെയ്തത്. വാസ്കുലർ സർജറി രംഗത്ത് വിദഗ്ധരായ പന്ത്രണ്ടോളം ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ നടന്നത്. രക്തധമനികളിലെ വിവിധ ശസ്ത്രക്രിയ രീതികളെക്കുറിച്ച് പരിശീലനം നൽകുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.

60 വാസ്കുലർ സർജന്മാരാണ് ശില്പശാലയിൽ പങ്കെടുത്തത്. വാസ്കുലർ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, ഗ്രാഫ്റ്റുകൾ, കത്തീറ്ററുകൾ, സ്റ്റെന്റുകൾ, എൻഡോവാസ്കുലർ ഉപകരണങ്ങൾ എന്നിവയുടെ ശരിയായ പ്രവർത്തന രീതിയെക്കുറിച്ച് സെഷനുകൾ നടത്തി. അമൃത ഹോസ്പിറ്റലിലെ വാസ്കുലർ സർജറി ഡിപ്പാർട്മെന്റ് ഹെഡ് ഡോ. സിദ്ധാർത്ഥ് വിശ്വനാഥൻ ശില്പശാല ഏകോപിപ്പിച്ചു. വരും വർഷങ്ങളിലും സംസ്ഥാനത്തുടനീളം വിപുലമായ ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് വാസ്‌ക് അധികൃതർ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ചരിത്രം രചിച്ച് കല (ആർട്ട്) “നിറം 2024” ചിത്രരചനാ മത്സരം !

Published

on

കുവൈറ്റ് സിറ്റി : തുടർച്ചയായ 20-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം കൊണ്ട് കല (ആർട്ട്) ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എൽ കെ ജി മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 3000-ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 134-ആം ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു. സന്ദർശകരും രക്ഷിതാക്കളുമായ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാനും ബോർഡ് ഓഫ് ട്രൂസ്റ്റിയും ആയ ഷെയ്ഖ് അബ്ദുൾ റഹ്മാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ പ്രിൻസിപ്പാൾ ഗംഗാധർ ഷിർഷാദ്, ഗോ-സ്‌കോർ ലേർണിംഗ് പ്രധിനിധി അമൽ ഹരിദാസ് എന്നിവർ ആശംസ പറഞ്ഞു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ്, മുൻ പ്രസിഡന്റ് ജെയ്സൺ ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ രാകേഷ് പി.ഡി എന്നിവർ സംസാരിച്ചു.നിരവധി സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു.

ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, മുകുന്ദൻ പഴനിമല എന്നിവർ മത്സരം നിയന്ത്രിച്ചു. റിസൾട്ട് ഡിസംബർ 30-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. 2025 ജനുവരി 10-ആം തിയ്യതി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.

Continue Reading

Featured

അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല: വിവാദ പ്രസംഗവുമായി എം.എം.മണി

Published

on

മൂന്നാർ: ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ലെന്നുമുള്ള വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎംമണി. താൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ നേരിട്ട് അടിച്ചിട്ടുണ്ട്. എന്നാൽ അടി കൊടുക്കുകയാണെന്നലിലും ജനങ്ങൾ കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.

‘‘ അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിൽക്കില്ല. നമ്മളെ അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കിൽ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ തല്ലു കൊണ്ട് ആരോഗ്യംപോകും.

Advertisement
inner ad

അടിച്ചാൽ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കൾ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേൾക്കുമ്പോൾ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാൽ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാർഗം സ്വീകരിക്കണം. അല്ലെങ്കിൽ പ്രസ്ഥാനം ദുർബലപ്പെടും.’’–എം.എം.മണി പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ എസ് യു

Published

on

കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, പി കെ ജയലക്ഷ്മി, കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ് കോട്ടയിൽ, വി ജി ഷിബു, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്റോ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ് ഹർഷൽ കെ, രോഹിത് ശശി, വി സി വിനീഷ്, അതുൽ തോമസ് , റ്റിയ ജോസ്, പി ഇ ശംസുദ്ധീൻ, ആൽഫൻ എ, അസ്‌ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്‌, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Featured