പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റിൽ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് എക്സൈസ് പിടിയിലായത്. മട്ടാഞ്ചേരി എക്സൈസാണ് ഇയാളെ പിടികൂടിയത്.പ്രതി കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസിന്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഇയാളുടെ പക്കൽനിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.

Related posts

Leave a Comment