എ.വെങ്കിടാചലം പുരസ്കാരം കെ.എ.ചന്ദ്രന്

തിരുവനന്തപുരം: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും ഗാന്ധിയനും ഐ.എൻ.ടി.യു.സി ദേശീയ നേതാവുമായിരുന്ന എ.വെങ്കിടാചലം സ്വാമിയുടെ സ്മരണാർത്ഥം ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് എ. വെങ്കിടാചലം പുരസ്കാരത്തിന് പാലക്കാട് ജില്ലയിലെ മുൻ കൊല്ലങ്കോട് എം.എൽ.എയും തികഞ്ഞ ഗാന്ധിയനുമായ കെ.എ. ചന്ദ്രനെ പുരസ്കാര നിർണ്ണയ സമിതി തിരഞ്ഞെടുത്തു.

സ്ത്രീകളും ദുർബ്ബല ജനവിഭാഗങ്ങളുമടങ്ങിയ അസംഘടിത ഗ്രാമീണ മേഖലയിലെ തൊഴിൽ ശാക്തീകരണത്തിനും ഈ മേഖലയിലെ ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വളർച്ചയ്ക്കും, തൊഴിലാളി പ്രവർത്തനരംഗത്തും നൽകിയ സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് അവാർഡ്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും  പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം.
ഈമാസം 29ന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൻ്റെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുരസ്കാരം സമർപ്പിക്കും. എ.ഐ.സി.സി.സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ പ്രശസ്തിപത്രം നൽകും. ഐ.എൻ.ടി.യു.സി. സംസ്ഥാന  പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തും. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡൻ്റ് പാലോടു രവി, സി.ഐ.ടി.യു.സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്,പത്മിനി തോമസ്, തമ്പി കണ്ണാടൻ തുടങ്ങിയവർ പങ്കെടുക്കും.

Related posts

Leave a Comment