Connect with us
48 birthday
top banner (1)

Ernakulam

ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Avatar

Published

on

കൊച്ചി: ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് ഇന്നലെ രാത്രി അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.രണ്ട് പേർ ഉള്ളതായി ആദ്യം അറിഞ്ഞിരുന്നില്ല. മരിച്ച കെൽവിൻ ആന്റണിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തിരുന്നു. അതിന് ശേഷമാണ് ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തെരച്ചിലിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. രാത്രിയിൽ വഴി അറിയാതെ പുഴയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Ernakulam

‘തൃണമൂൽ കോൺഗ്രസ്‌ അൻവറിന്റെ തറവാട്ട് സ്വത്തല്ല’; രൂക്ഷ വിമർശനവുമായി ടിഎംസി സംസ്ഥാന അധ്യക്ഷൻ

Published

on

കൊച്ചി: പി.വി.അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് കേരള പ്രദേശ് അധ്യക്ഷൻ സിജി ഉണ്ണി. അൻവർ സ്വന്തം നേട്ടത്തിന് വേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കൺവീനർ എന്നത് ഒരു താത്കാലിക പദവി മാത്രമാണെന്നും ഇല്ലാകഥകൾ പറഞ്ഞ് ആളാവാനാണ് അൻവർ ശ്രമിക്കുന്നതെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയിൽ ചേർന്ന് 24 മണിക്കൂറിനകം പ്രഖ്യാപിക്കാൻ ആരും അധികാരപ്പെടുത്തിയിട്ടില്ല. അൻവറിന്റെ തറവാട്ടു സ്വത്തല്ല തൃണമൂൽ കോൺഗ്രസെന്ന് അൻവർ ആദ്യം തിരിച്ചറിയണം.
അൻവറിന്റെ വ്യക്തിപരമായ ചെയ്തികൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ മുസ്ലിം വികാരം ഉണർത്താനുള്ള ശ്രമമാണ് നടത്തുന്നത്. മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പ‌ിരിറ്റോടെ കയറിവന്ന് ആ ജാതിക്ക് വേണ്ടി സംസാരിക്കാൻ ആരും അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി.ജി ഉണ്ണി ആഞ്ഞടിച്ചു.

Continue Reading

Ernakulam

കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല

Published

on

കൊച്ചി: കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കാനായിരുന്നു നിര്‍ദേശം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കോലഞ്ചേരിയിലെത്തി മൊഴി നല്‍കാനാവില്ലെന്ന് കലാ രാജു മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് എല്‍ഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണമുയര്‍ന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.

Advertisement
inner ad

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പാര്‍ട്ടി പ്രവര്‍ത്തകരായ ടോണി ബേബി, റിന്‍സ് വര്‍ഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്.

Advertisement
inner ad
Continue Reading

Ernakulam

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Published

on

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദ് ആണ് മരിച്ചത്. ദോഹയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.

വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുന്നത് സംബന്ധിച്ചും പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.

Advertisement
inner ad
Continue Reading

Featured