Connect with us
48 birthday
top banner (1)

Death

പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Avatar

Published

on

ഇടുക്കി: കഞ്ഞിക്കുഴി വെണ്‍മണിയില്‍ പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടയക്കുടി, ആനക്കുഴി തോട്ടത്തില്‍ അജിയുടെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്. വെണ്മണി സെന്റ് ജോര്‍ജ് യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് ദേവാനന്ദ്. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
പിതാവ് അജി ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് മകനെ ഷാളില്‍ കുരുങ്ങി നില്‍ക്കുന്നതായി കാണുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ആദ്യം വെണ്മണിയിലുള്ള സ്വകാര്യ ക്ലിനിക്കിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Advertisement
inner ad

Accident

പോക്കറ്റിൽനിന്ന്​ മൊബൈൽ പൊട്ടിത്തെറിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published

on

ചെന്നൈ: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര-പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36) ആണ് മരിച്ചത്. പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആര്‍ പാണ്ടി (31) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രജിനിയെ രക്ഷിക്കാനായില്ല. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച്‌ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടു മറിയുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

Advertisement
inner ad
Continue Reading

Bengaluru

ബംഗളൂരുവില്‍ മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Published

on

ബംഗളൂരു: ഡെങ്കിപ്പനി ബാധിച്ച മലയാളി അധ്യാപിക ബംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി. കെ. വർഗീസിന്‍റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോളാണ് (24) മരിച്ചത്. രോഗബാധയേ തുടർന്ന് കഴിഞ്ഞ കുറച്ച്‌ ദിവസം ബംഗളൂരുവിലെ സെന്‍റ് ഫിലോമിനാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എംഎസ്‌സി പഠനം പൂർത്തിയാക്കി ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.

Advertisement
inner ad
Continue Reading

Death

എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

Published

on

കൊച്ചി: എച്ച് 1 എൻ 1 ബാധിച്ച് സംസ്ഥാനത്ത് നാല് വയസുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14 നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Continue Reading

Featured