വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ

തൃശ്ശൂർ: സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസിൽ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറൽ സയൻസ് അധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി കാരാട്ട് അബ്ദുൽ റഫീഖ് (44) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എം പി ഷിബു ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപയും പ്രതി പിഴ നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. വിചാരണവേളയിൽ കോടതി 20 സാക്ഷികളെ വിസ്തരിക്കുകയും രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി. പാവറട്ടി പൊലീസ് മുൻ സബ് ഇൻസ്‌പെക്ടറും, ഇപ്പോഴത്തെ ഇൻസ്‌പെക്ടറുമായ എംകെ രമേശാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

Related posts

Leave a Comment