Kannur
കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു
കണ്ണൂര്‍ :പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു.പാചക വാതക ടാങ്കറാണ് മറിഞ്ഞത്.പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്.ബെംഗളൂരൂവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി.
അമിത വേഗത്തില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്.തുടര്‍ന്ന് 2 കാറുകളിലും ഇടിച്ചു.ട്രാവലറിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
Kannur
കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ
കണ്ണൂർ: പള്ളിക്കുന്ന് കൃഷ്ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ് മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.
പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്യു മുന്നണി വിജയിച്ചു.
Featured
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി.
അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്ന വാഹനത്തിനു മുന്നില്‍ സമരക്കാര്‍ ഏറെ നേരം നിലയുറപ്പിച്ചു. ഏതാനും മിനിറ്റുകള്‍ക്കം പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു നീക്കി. ആഭ്യന്തരവകുപ്പും അധോലോകവുമായ അവിശുദ്ധ കൂട്ടുകെട്ടിലും സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തിയത്. 11.30ന് ഡി.സി.സി ഓഫിസിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
Featured
ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം: കെ സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പിണറായിയെ ഭീകര ജീവി എന്നാണ് കെ. സുധാകരന് വിശേഷിപ്പിച്ചത്. ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ടുപോകാനാകില്ലെന്നും പിണറായിയെ ജനങ്ങള്‍ തന്നെ പുറത്താക്കുമെന്നും സുധാകരന് പറഞ്ഞു.
ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാന്‍ പോലും അറിയാത്ത ഒരു ഭീകരജീവിതാണ് തന്റെ നാട്ടുകാരനായ പിണറായി വിജയന്. പൊലീസുകരെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണിത്. ചക്കിക്കൊത്ത ചങ്കരന് എന്ന പോലെയാണ് മുഖ്യമന്ത്രിയുടെ പൊലീസുകരെന്നും സുധാകരന് ആരോപിച്ചു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login