Thrissur
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തൃശൂര്‍: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും മകള്‍ എല്‍വിന റെജിയാണ്(10) മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണം സംഭവം. ജനലില്‍ കെട്ടിയ ഷാളില്‍ കളിക്കുന്നതിനിടെയാണ് അപകടം. തിരുവല്ലാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചേലക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Featured
സംവിധായകനും നാടക നടനുമായ സോബി സൂര്യഗ്രാമം അന്തരിച്ചു
തൃശൂര്‍: തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കായി കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. കേരള പ്രവാസിസംഘം ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി അംഗവും നാടക് സംസ്ഥാന കമ്മിറ്റിയംഗവുമായ സോബി സൂര്യഗ്രാമത്തിന് 1992, 94, 96 വര്‍ഷങ്ങളില്‍ സംസ്ഥാന അമേച്വര്‍ നാടക പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
1992 ല്‍ ഇര്‍ഷാദ് അലിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത കാക്കാലന്‍ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. 1994 ല്‍ സക്കീര്‍ ഹുസൈന്റെ മ്യൂസിക് ഓഫ് ഡെസേര്‍ട്ടിനൊരുക്കിയ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. അയനസ്‌കോയുടെ കാണ്ടാമൃഗം, കണ്ണൂര്‍ മയ്യില്‍ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ ‘ഇരുള്‍വഴിയിലെ കനല്‍ നക്ഷത്രം’ എന്നിവയും ശ്രദ്ധേയമായി.
സൈലന്‍സ് എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടവാങ്ങല്‍. യുഎഇയിലും കേരളത്തിലുമായി നാല്‍പ്പതോളം നാടകങ്ങളും നിരവധി തെരുവ് അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറും.
തൃശ്ശൂര്‍ ചൂണ്ടല്‍ പയ്യൂര്‍ കണ്ണംഞ്ചേരി ഭാസ്‌കരന്‍-ജാനകി ദമ്ബതികളുടെ മകനാണ്. ഭാര്യ: സ്മിത. മകന്‍: അമന്‍ ഭാസ്.
Featured
തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം
തൃശൂർ: തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർട്ടതാണ് മോഷ്ടാക്കൾ പണം കവർന്നത്. ഗുരുതിത്തറക്ക് സമീപത്തുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്. നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ കഴിഞ്ഞില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളിൽ മോഷണം പതിവാണെന്നാണ് സമീപവാസികൾ പറയുന്നത്.
Kerala
തൃശൂരില്‍ H1N1ബാധിച്ച് 62കാരി മരിച്ചു
തൃശ്ശൂർ: തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ച് 62കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെര്‍ഡിനാന്‍റിന്‍റെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് നടക്കും. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ആരഗ്യ വകുപ്പ് അറിയിച്ചു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login