ആലപ്പുഴയിൽ സ്‌കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി

സ്‌കൂൾ തുറന്ന ദിവസം ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിയെ സംഘം ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി.

ആലപ്പുഴ മുട്ടാറിലെ പതിനഞ്ച് വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച്‌ ഏതാനും പേർ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.

ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉൾപ്പെടെയുളളവർ രാമങ്കരി പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment