പൂജപ്പുരയിൽ ജയില്‍ ​ചാ​ടി​യ പ്ര​തി​യെ പിടികൂടാന്‍ പ്ര​ത്യേ​ക സം​ഘത്തെ രൂപികരിച്ചു

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ജ​യി​ൽ ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ജാ​ഹി​ർ ഹു​സൈ(48)​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ രൂപീകരിച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പൂ​ജ​പ്പു​ര സി​ഐ റോ​ജി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ ജാ​ഹി​ർ ഹു​സൈ​ൻ ജയിൽ ചാടിയ ശേഷം തമ്പാനൂരെത്തി അ​വി​ടെ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സി​റ്റി പോ​ലീ​സ് ത​മി​ഴ്നാ​ട് പോ​ലീ​സി​ൻറെ സ​ഹാ​യം തേ​ടി.

Related posts

Leave a Comment