‘ജലപീരങ്കിയെ മൂവർണ്ണക്കൊടി ചേർത്തുപിടിച്ച് നേരിട്ട് വർഗീസേട്ടൻ’; ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് പ്രവർത്തകന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിരവധി തവണ മാർച്ചിന് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചപ്പോൾ സമരത്തിന്റെ ആവേശം ഒട്ടും ചോരാതെ ജലപീരങ്കിയെ നേരിടുന്ന അങ്കമാലി അയ്യമ്പുഴ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വർഗീസ് കുന്നത്തുപറമ്പന്റെ ചിത്രം ഇതിനോടകം നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

Related posts

Leave a Comment