Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Accident

തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു

Avatar

Published

on

തായ്‌ലന്റ്: തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചര്‍മാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോള്‍ ബസ്സിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും അപകടത്തില്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 25 പേര്‍ മരിച്ചു.

തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. അതുകൊണ്ടുതന്നെ പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ചൂട് കാരണം വാഹനത്തിനകത്തേക്ക് രക്ഷാദൗത്യത്തിന് പ്രവേശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അപകടത്തില്‍ രക്ഷപെട്ടവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.വടക്കന്‍ പ്രവിശ്യയായ ഉതൈ താനിയില്‍ നിന്നും ഫീല്‍ഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളില്‍ ഒന്നാണ് കത്തിനശിച്ചത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കുമെന്ന് പ്രധാനമന്ത്രി ഷിനവത്ര കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

കൊടുങ്കാറ്റില്‍ ലൈറ്റുകളുടെ ഇരുമ്പു ഫ്രെയിമുകള്‍ ഇളകിവീണ് രണ്ടു സ്ത്രീകള്‍ മരിച്ചു

Published

on

ലുധിയാന /പഞ്ചാബ്: കൊടുങ്കാറ്റില്‍ ലൈറ്റുകളുടെ ഇരുമ്പു ഫ്രെയിമുകള്‍ ഇളകിവീണ് രണ്ടു സ്ത്രീകള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.പഞ്ചാബിലെ ലുധിയാനയില്‍ നവരാത്രി ജാഗരണ്‍ ആഘോഷ പരിപാടി നടക്കുന്നതിനിടെ കാണികള്‍ക്കിടയിലേക്ക് ലൈറ്റ് ഫ്രെയിമുകള്‍ വീഴുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വീശിയടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്നാണ് വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ഇരുമ്പു ഫ്രയിമുകള്‍ ഇളകിവീണത്.ലുധിയാനയിലെ ദ്വാരിക എന്‍ക്ലേവ് ഏരിയയിലെ ഹംബ്ര റോഡിലെ ഗോവിന്ദ് ഗോദാമിന് സമീപമായിരുന്നു ആഘോഷ ചടങ്ങ്. രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവര്‍ മരണത്തിന് കീഴടങ്ങി. കുട്ടികളടക്കം 15 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ പലരെയും പ്രാഥമിക വൈദ്യ ശുശ്രൂഷക്ക് ശേഷം ഡിസ്ചാര്‍ജ് ചെയതു. അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ് വീശിയടിച്ച ശക്തമായ കാറ്റിന്റെ ഫലമായാണ് ഇരുമ്പ് തൂണുകള്‍ തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Advertisement
inner ad

കൊടുങ്കാറ്റ് അടിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി പേര്‍ പുറത്തുപോകാന്‍ തുടങ്ങിയെങ്കിലും സംഘാടകര്‍ അവരെ ഇരിക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം സംഘാടകരെയും ഗായിക പല്ലവി റാവത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ നടപടികളിലും ഉത്തരവാദിത്തത്തിലും എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസ് സംഭവത്തെക്കുറിച്ച് ഊര്‍ജിത അന്വേഷണം തുടരുകയാണ്.

Advertisement
inner ad
Continue Reading

Accident

കിളിമാനൂരിൽ വാഹനാപകടം

Published

on

കിളിമാനൂരിൽ വാഹനാപകടംകിളിമാനൂർ/തിരുവനന്തപുരം: കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് പേർ മരിച്ചുരഞ്ജു (35) അനി (40 ) എന്നിവരാണ് മരിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ രണ്ട് മണിയോടെ പുളിമാത്ത് ജംഗ്ഷനിൽ ആയിരുന്നു അപകടം

Advertisement
inner ad
Continue Reading

Accident

പൂനെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും

Published

on

പൂനെ: പൂനെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും. പൈലറ്റായ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.

ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ബാദവന്‍ മേഖലയില്‍ രാവിലെ 6.45നാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗിരീഷിന് പുറമേ പരംജിത് സിങ് എന്ന മറ്റൊരു പൈലറ്റും എഞ്ചിനീയര്‍ പ്രീതം ഭരദ്വാജുമാണ് അപകടത്തില്‍ മരിച്ചത്.

Advertisement
inner ad

പുണെയിലെ ഒക്സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisement
inner ad
Continue Reading

Featured