ആറു യാത്രക്കാരുമായി റഷ്യന്‍ സൈനിക വിമാനം കാണാതായി

വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി റഷ്യയുടെ ദേശീയ അടിയന്തര സേവന മന്ത്രാലയം അറിയിച്ചു. ആറു പേര്‍ യാത്ര ചെയ്ത ആന്‍റനോവ്-26 വിമാനമാണ് തെക്ക് കിഴക്ക് ഖബാറോസ്ക് പ്രദേശത്ത് വെച്ച്‌ കാണാതായത്. ഒരു പക്ഷെ വിമാനം അപ്രത്യക്ഷമായത് മോശം കാലാവസ്ഥ മൂലമാണെന്ന് സംശയിക്കുന്നു. അപകടവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ എം.ഐ-8 ഹെലികോപ്റ്റര്‍ തിരച്ചില്‍ ആരംഭിച്ചു. റഡാറില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയായി ഖബറോവ്‌സ്‌കില്‍ നിന്നും തെക്ക് പടിഞ്ഞാറായാണ് വിമാനം അപ്രത്യക്ഷമായതെന്ന് അടിയന്തര സേവന വകുപ്പിന്‍റെ വക്താവ് പറയുന്നു.

Related posts

Leave a Comment