ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ്റെ വിഷലിപ്തമായ “മാർക്ക് ജിഹാദ് ” പരാമർശം; മലയാളി വിദ്യാർത്ഥികളുമായി കൂടികാഴ്ച്ച നടത്തി കെ.സുധാകരൻ

ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ്റെ വിഷലിപ്തമായ “മാർക്ക് ജിഹാദ് ” പരാമർശത്തിൽ ശക്തമായി പ്രതിഷേധിച്ച NSUI ൻ്റെ മലയാളി വിദ്യാർത്ഥികളുമായി പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ, യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി.ശ്രീനിവാസ് ,AICC ജന.സെക്രട്ടറി കൃഷ്ണ അല്ലവരു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കൂടിക്കാഴ്ച നടത്തി.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

ഒരദ്ധ്യാപകൻ്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുചിതമായ പരാമർശമാണ് അയാൾ നടത്തിയത്. ഇതേ അദ്ധ്യാപകൻ ഇതിനു മുമ്പും മലയാളി വിദ്യാർത്ഥികൾക്കെതിരെ വിഭാഗീയ പരാമർശങ്ങൾ നടത്തിയെന്നതും ഇപ്പോഴും ആ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുള്ളതും അതീവ ഗൗരവകരമായ കാര്യമാണ്.
തരിമ്പും ഭയമില്ലാതെ കോളേജിൻ്റെ മുന്നിൽ ശക്തമായി പ്രതിഷേധിക്കുകയും “നിങ്ങൾ വിഷം വിദ്യാർത്ഥികൾക്കിടയിൽ തുപ്പണ്ട, നിങ്ങളുടെ വിഷം ഇതിൽ തുപ്പിക്കോളൂ” എന്ന കുറിപ്പും ചേർത്ത് അദ്ധ്യാപകന് “കോളാമ്പി ” അയച്ചുകൊടുക്കുകയും ചെയ്ത ഈ കുട്ടികൾ നമ്മുടെ നാടിൻ്റെ അഭിമാനമാണ്.ഈ വിഷയമടക്കം ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
മലയാളി വിദ്യാർത്ഥികൾക്കെതിരെ സ്ഥിരമായി മോശം പരാമർശങ്ങൾ നടത്തുന്ന അദ്ധ്യാപകനെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം. സർക്കാർ നടപടി ഉടനുണ്ടായില്ലെങ്കിലും നമ്മുടെ കുട്ടികളുടെ സംരക്ഷണമുറപ്പ് വരുത്താനും അദ്ധ്യാപകനെതിരെ ഉചിത നടപടികൾ എടുപ്പിക്കാനും KPCC പ്രസിഡൻ്റ് എന്ന നിലയിൽ കൂടെയുണ്ടാകും.
മുന്നോട്ടുള്ള പ്രതിഷേധങ്ങളിലും ഡൽഹി യൂണിവേഴ്സിറ്റിയിലെ മറ്റാവശ്യങ്ങളിലും വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പു വരുത്തും.

Related posts

Leave a Comment