Connect with us
48 birthday
top banner (1)

Accident

പാലക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം

Avatar

Published

on

പാലക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ചിതലിയില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഇടിയെതുടര്‍ന്ന് ലോറി തലകീഴായി മറിഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ബംഗളൂരുവില്‍ നിന്നും വരികയായിരുന്നു സ്വകാര്യബസ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. യഥാര്‍ത്ഥ അപകട കാരണം വ്യക്തമല്ല. സ്വകാര്യബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ചെമ്മണാംപതി-മുതലമട റോഡിലും ട്രക്ക് അപകടം ഉണ്ടായിരുന്നു. ഇടുക്ക്പാറ കുണ്ടന്‍ തോടിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് ശേഷം 3 മണിയോടെ മുച്ചംകുണ്ട് തെങ്ങിന്‍ തോപ്പില്‍ കള്ളെടുക്കാനായി പോകുന്ന പിക്കപ്പ് വാനും മുച്ചംകുണ്ട് ഫൈവ്സ്റ്റാര്‍ ക്വാറിയില്‍ നിന്നും വന്ന കിയ കാറുമാണ് കൂട്ടിയിടിച്ചത്. വെള്ളിനേഴി തിരിവാഴിയൂര്‍ സ്വദേശി സമേഷാണ് പിക്കപ്പ് വാന്‍ ഓടിച്ചത്. ഫൈവ് സ്റ്റാര്‍ ക്വാറി ജീവനക്കാരനായിരുന്ന സജിത്ത് മേനോനാണ് കാറിലുണ്ടായിരുന്നത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും പിക്കപ്പ് വാന്‍ ഭാഗികമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിന്റെ ടയറുകള്‍ ഊരി തെറിച്ചു. കൊല്ലങ്കോട് പൊലീസ് സ്ഥലം സന്ദര്‍ശിച്ച് കേസെടുത്തു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

Published

on

അമരാവതി: ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്സില്‍ പങ്കുവെച്ചു.

പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്.

Advertisement
inner ad
Continue Reading

Accident

റോഡ് നിര്‍മാണത്തിനായി കുഴിച്ച കാനയില്‍ ജീപ്പ് തലകീഴായി മറിഞ്ഞു

Published

on

കോതമംഗലം: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ റോഡ് നിര്‍മാണത്തിനായി തീര്‍ത്ത കാനയില്‍ ജീപ്പ് തലകീഴായി മറിഞ്ഞു. നേര്യമംഗലം തലക്കോട് പുത്തന്‍കുരിശിന് സമീപം ദേശീയപാത നിര്‍മാണത്തിനായി കുഴിച്ച കാനയിലാണ് അപകടം.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അടിമാലിയിലേക്ക് പോകുകയായിരുന്ന ജീപ്പില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്ത് നിന്ന് വന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് ജീപ്പിന് മുന്നിലെത്തിയപ്പോള്‍ അപകടമൊഴിവാക്കാന്‍ ഡ്രൈവര്‍ ബ്രേക്കിട്ടതോടെ വട്ടം തിരിഞ്ഞ് കാനയില്‍ പതിക്കുകയായിരുന്നു.

Advertisement
inner ad

ജീപ്പിനുള്ളില്‍ അകപ്പെട്ട ഡ്രൈവറെ തൊട്ടുപുറകെ വന്ന കെ.എസ് ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ അനസ് മുഹമ്മദ് ബസ് നിര്‍ത്തി കാനയില്‍ എടുത്തുചാടി നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Advertisement
inner ad
Continue Reading

Accident

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു; 50 പേർക്ക് പരിക്ക്

Published

on

പട്ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ജെഹനാബാദ് ജില്ലയിലെ ബരാവറിൽ ബാബാ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. അതെസമയം 50-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Advertisement
inner ad

എല്ലാവർഷവും ശ്രാവണ മാസത്തിൽ ക്ഷേത്രത്തിൽവെച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി വിശ്വാസികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് സംഭവം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധക്കുറവാണ് ഇത്തരത്തിൽ ആളുകളുടെ ജീവനെടുത്തതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച്. ചില എൻ.സി.സി. വൊളന്റിയർമാർ തിരക്ക് നിയന്ത്രിക്കാൻ കൈയിൽ ഉണ്ടായിരുന്ന വടി വിശ്വാസികൾക്ക് നേരെ പ്രയോഗിച്ചതായും ഇത് കൂടുതൽ പ്രതിസന്ധിസൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന ആരോപണം അധികൃതർ തള്ളി.

Advertisement
inner ad
Continue Reading

Featured