Connect with us
48 birthday
top banner (1)

Kerala

മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ;
മാപ്പു പറയണം, കേസ് പിന്‍വലിക്കണമെന്ന് സുധാകരന്‍

Avatar

Published

on

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടിവരുമായിരുന്നു.
മൂന്നു സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോള്‍, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാര്‍ത്ഥ്യം പോലും മറന്നു. മന്ത്രിമാര്‍ തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയകാലത്ത് രക്ഷകരായി പ്രവര്‍ത്തിച്ചവരാണ് കേരളത്തിന്റെ സ്വന്തം സേനയെന്നു വിശഷിപ്പക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ജീവന്‍ പണയംവച്ച് ഓടിയെത്താന്‍ അവരുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ സാന്ത്വനിപ്പിക്കേണ്ടവര്‍ അവരെ അപമാനിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മന്ത്രിമാര്‍ മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
നിരന്തരം മരണമുഖത്ത് കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 64ലധികം തീരദേശവാസികള്‍ക്കാണ് മുതലപ്പൊഴിയില്‍ മാത്രം ജീവന്‍ നഷ്ടമായത്. പുനരധിവാസം, തീരശോഷണം തടയാന്‍ നടപടി തുടങ്ങി നേരത്തെ നല്കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി ഇടക്കാല റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല. അശാസ്ത്രിയമായ ഹാര്‍ബര്‍ നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതയും ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടക്കാത്തതും തീരദേശമേഖലകളില്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള കേസുകള്‍ സര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ലന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

വൈദ്യുതി വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌

Published

on

പത്തനംതിട്ട: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചുയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു അസ് ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിനു മാത്യു മള്ളേത്ത്, സുധീഷ് സി പി, കാർത്തിക്ക് മുരിങ്ങമംഗലം, അജ്മൽ അലി, അബ്ദുൽ നസീം, അജ്മൽ കരിം, നജീംരാജൻ, ഇർഷാദ് ഖാൻ,എ ഷെഫീഖ്,ഡാർലിക്ക് കെ എം,വിനീത്, ഷിഹാബുദീൻ വലഞ്ചുഴി,സിയാദ് മുഹമ്മദ്,ഷാൻ എസ് , മുഹമ്മദ് അർഫാൻ, ഉവൈസ്, ജിബിൻ ചിറക്കടവിൽ അൻവർ കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

Kerala

മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍

Published

on

മലപ്പുറം: മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം എടക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം
ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയിലുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബസമേതം താമസിച്ചിരുന്ന സ്ത്രീയെ മാനഹാനിപെടുത്തുകയും സ്ത്രീയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിച്ചെന്നുമാണ് പരാതി. സ്ത്രീയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതിയെങ്കിലും ഇതിലും പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി ബി. ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ പ്രതി രാജുവിനെ എടക്കര പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Kerala

വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി

Published

on

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured